18 വ​യ​സി​നു മുക​ളി​ലു​ള്ള മു​ഴു​വ​നാ​ളു​ക​ൾ​ക്കും ആ​ദ്യ​ഡോ​സ് വാ​ക്സി​ൻ ന​ൽ​കി​ മ​ങ്ക​ട പ​ഞ്ചാ​യ​ത്ത്
Friday, September 17, 2021 8:17 AM IST
മ​ങ്ക​ട: പ​തി​നെ​ട്ട് വ​യ​സി​ന് മു​ക​ളി​ലു​ള്ള കോ​വി​ഡ് വ​ന്ന് മൂ​ന്ന് മാ​സം ക​ഴി​യാ​ത്ത​വ​രും ക്വാ​റന്‍റൈനി​ൽ ഇ​രി​ക്കു​ന്ന​വ​രും അ​ല്ലാ​ത്ത മു​ഴു​വ​നാ​ളു​ക​ൾ​ക്കും ആ​ദ്യ​ഡോ​സ് കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സീ​ൻ ന​ൽ​കി മ​ങ്ക​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മാ​തൃ​ക​യാ​യി. മ​ങ്ക​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഇ​തു​വ​രെ 37,235 പേ​ർ​ക്കാ​ണ് ഫ​സ്റ്റ് ഡോ​സ് വാ​ക്സി​ൻ ന​ൽ​കി​യ​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 1,008 ആ​ളു​ക​ൾ കോ​വി​ഡ് പോ​സി​റ്റീ​വാ​യി വാ​ക്സി​ൻ എ​ടു​ക്കു​ന്ന​തി​ന് മൂ​ന്ന് മാ​സം തി​ക​യാ​ത്ത​വ​രും 187 പേ​ർ അ​ല​ർ​ജി മ​റ്റ് അ​സു​ഖ​ങ്ങ​ൾ കാ​ര​ണം വാ​ക്സി​ൻ എ​ടു​ത്തി​ട്ടി​ല്ല.
വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ന് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ത​ന്നെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തും മ​ങ്ക​ട സിഎ​ച്ച്സി​യും കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ച്ച​താ​ണ് ഈ ​നേ​ട്ടം കൈ​വ​രി​ക്കാ​ൻ ക​ഴി​ഞ്ഞ​തെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​കെ.​അ​സ്ഗ​റ​ലി പ​റ​ഞ്ഞു.
കി​ട​പ്പു​രോ​ഗി​ക​ൾ,വി​ക​ലാം​ഗ​ർ, ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ, വ്യാ​പാ​രി​ക​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ, പ്ര​വാ​സി​ക​ൾ എ​ന്നി​ങ്ങ​നെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കി​യാ​ണ് വാ​ക്സി​ൻ ന​ൽ​കി​യ​ത്.​
സെ​ക്ക​ൻ​ഡ് ഡോ​സ് വാ​ക്സി​ൻ ന​ൽ​കു​ന്ന കാ​ര്യ​ത്തി​ലും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വ​ള​രെ മു​ൻ​പി​ലാ​ണ്. മ​ങ്ക​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​കെ.​അ​സ്ഗ​റ​ലി​യു​ടെ​യും മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ശം​സു​ദ്ധീ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള കൂ​ട്ടാ​യ്മ​യി​ലാ​ണ് മ​ങ്ക​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നേ​ട്ടം കൈ​വ​രി​ച്ച​ത്.