ഉ​ദ്ഘാ​ട​നം ഇ​ന്ന്
Saturday, September 18, 2021 1:08 AM IST
മ​ല​പ്പു​റം: കേ​ര​ള സം​സ്ഥാ​ന ബാം​ബൂ കോ​ർ​പ്പ​റേ​ഷ​ൻ ലി​മി​റ്റ​ഡ് പെ​രി​ന്ത​ൽ​മ​ണ്ണ അ​ലി​ഗ​ഡ് മു​സ്ലിം യൂ​ണി​വേ​ഴ്സി​റ്റി ക്യാ​ന്പ​സി​ൽ ഹൈ​ഡ​ൻ​സി​റ്റി ബാം​ബൂ പ്ലാന്‍റേ​ഷ​ൻ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു. പ്ലാ​ന്‍റേഷ​ന്‍റെ ഉ​ദ്ഘാ​ട​നം വ്യ​വ​സാ​യ മ​ന്ത്രി പി.​രാ​ജീ​വ് ഇ​ന്ന് രാ​വി​ലെ 10.30ന് ​ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ക്കും. ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​കും. എം.​പി.​അ​ബ്ദു​ൽ സ​മ​ദ് സ​മ​ദാ​നി എം​പി വി​ശി​ഷ്ടാ​തി​ഥി​യാ​കും.
നാ​ഷ​ണ​ൽ ബാം​ബൂ മി​ഷ​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് കേ​ര​ള സം​സ്ഥാ​ന ബാം​ബൂ കോ​ർ​പ്പ​റേ​ഷ​ൻ ഹൈ​ഡ​ൻ​സി​റ്റി ബാം​ബൂ പ്ലാന്‍റേഷ​ൻ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലു​ട​നീ​ളം 588 ഹെ​ക്ട​ർ സ്ഥ​ല​ത്ത് മു​ള​വ​ച്ചു​പി​ടി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം. കേ​ര​ള സം​സ്ഥാ​ന ബാം​ബൂ കോ​ർ​പ്പ​റേ​ഷ​ൻ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ എ.​എം.​അ​ബ്ദു​ൾ റ​ഷീ​ദ്, പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി വ്യ​വ​സാ​യ വ​കു​പ്പ് വൈ​സ് ചെ​യ​ർ​മാ​ൻ കേ​ര​ള സം​സ്ഥാ​ന ബാം​ബൂ മി​ഷ​ൻ ഡോ.​കെ.​ഇ​ള​ങ്കോ​വ​ൻ, പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എ.​പി.​എം.​മു​ഹ​മ്മദ് ഹ​നീ​ഷ്, മി​ഷ​ൻ ഡ​യ​റ​ക്ട​ർ എ​ൻ​ബി​എം കേ​ര​ള എ​സ്.​ഹ​രി​കി​ഷോ​ർ, ഡ​യ​റ​ക്ട​ർ അ​ലി​ഗ​ഡ് മു​സ്ലീം യൂ​ണി​വേ​ഴ്സി​റ്റി മ​ല​പ്പു​റം സെ​ന്‍റർ ഡോ.​കെ.​പി.​ഫൈ​സ​ൽ, ഡ​യ​റ​ക്ട​ർ കെഎ​ഫ്ആ​ർ​ഐ ഡോ.​ശ്യാം വി​ശ്വ​നാ​ഥ്, ഏ​ലം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സി.​സു​കു​മാ​ര​ൻ, കെ.​ജെ.​ജേ​ക്ക​ബ്,ഡോ.​കെ.​വി.​മു​ഹ​മ്മ​ദ്കു​ഞ്ഞി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.