ജി​ല്ല​യി​ൽ 1,818 പേ​ർ​ക്ക് കോ​വി​ഡ്
Saturday, September 18, 2021 1:09 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ വെ​ള്ളി​യാ​ഴ്ച 1,818 പേ​ർ​ക്ക് കോ​വി​ഡ് 19 വൈ​റ​സ്ബാ​ധ സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ.​സ​ക്കീ​ന അ​റി​യി​ച്ചു. 17.52 ശ​ത​മാ​ന​മാ​ണ് ജി​ല്ല​യി​ലെ കോ​വി​ഡ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. 1,864 പേ​ർ വി​ദ​ഗ്ധ​പ​രി​ച​ര​ണ​ത്തി​നു ശേ​ഷം വെ​ള്ളി​യാ​ഴ്ച മാ​ത്രം വൈ​റ​സ് വി​മു​ക്ത​രാ​യി.​
ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് വി​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 5,10,522 പേ​രാ​യ​താ​യും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ വ്യ​ക്ത​മാ​ക്കി.രോ​ഗി​ക​ളു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട് വൈ​റ​സ് ബാ​ധി​ത​രാ​കു​ന്ന​വ​ർ വ​ർ​ധി​ക്കു​ന്ന സ്ഥി​തി ജി​ല്ല​യി​ൽ മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ്. വെ​ള്ളി​യാ​ഴ്ച രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 1,818 പേ​രി​ൽ 1,689 പേ​ർ​ക്കും ഇ​ത്ത​ര​ത്തി​ലാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. 32 പേ​ർ​ക്ക് വൈ​റ​സ് ബാ​ധ​യു​ണ്ടാ​യ​തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.​
അ​ഞ്ച് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് ജി​ല്ല​യി​ൽ തി​രി​ച്ചെ​ത്തി​യ 92 പേ​ർ​ക്കും വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 57,297 പേ​രാ​ണ് ജി​ല്ല​യി​ൽ ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്.