ബാ​ക്ക് ബെ​ഞ്ചു​കാ​ർ​ക്ക് വേ​ണ്ടി പ്ര​ത്യേ​ക വി​ദ്യാ​ഭ്യാ​സ മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കും: ന​ജീ​ബ് കാ​ന്ത​പു​രം
Monday, September 20, 2021 12:52 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ​ഠ​ന​ത്തി​ൽ പി​ന്നി​ൽ നി​ൽ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു വ​രു​ന്ന​തി​നാ​യി മ​ണ്ഡ​ല​ത്തി​ൽ പ്ര​ത്യേ​ക വി​ദ്യാ​ഭ്യാ​സ മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കു​മെ​ന്ന് ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ പ​റ​ഞ്ഞു. ക്രി​യ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ശി​ഫ ക​ണ്‍​വെ​ൻ​ഷ​ൻ സെ​ന്‍​റ​റി​ൽ ന​ട​ന്ന ലെ​ഡ​റാ​സ്ഗോ ലീ​ഡ​ർ​ഷി​പ്പ് ട്രെ​യ്നിം​ഗ് ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ​ഠ​ന​ത്തി​ൽ ഉ​ന്ന​ത നി​ല​വാ​രം പു​ല​ർ​ത്തു​ന്ന​വ​രെ മാ​ത്ര​മ​ല്ല, പി​ന്നി​ലു​ള്ള​വ​രെ​യും ശ്ര​ദ്ധി​ക്കാ​ൻ സ​മൂ​ഹ​ത്തി​ന് ബാ​ധ്യ​ത​യു​ണ്ട്. എ​ന്തു കൊ​ണ്ടു ഓ​രോ കു​ട്ടി​യും പ​ഠ​ന​ത്തി​ൽ പി​ന്നി​ലാ​വു​ന്ന​ത് എ​ന്ന കാ​ര്യം പ​ഠ​ന വി​ധേ​യ​മാ​ക്കേ​തു​ണ്ട്. അ​വ​രു​ടെ ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ പ​ഠി​ക്കു​ന്ന​തി​നും വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് ഒ​രു​മി​ച്ചു മു​ന്നേ​റാ​ൻ പ്രാ​പ്ത​രാ​ക്കു​ന്ന​തി​നും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​യി പ്ര​ത്യേ​ക പ​ദ്ധ​തി​ക്ക് രൂ​പം ന​ൽ​കു​മെ​ന്നും ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ പ​റ​ഞ്ഞു.