ട്രാ​ഫി​ക് പ​രി​ഷ്കാ​ര​ത്തി​ൽ മാ​റ്റം വ​രു​ത്ത​ണം
Monday, September 20, 2021 12:54 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: യാ​ത്ര​ക്കാ​ർ​ക്കും ബ​സു​ട​മ​ക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും വ​ള​രെ​യ​ധി​കം പ്ര​യാ​സ​ക​ര​മാ​യ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ പു​തി​യ ട്രാ​ഫി​ക് പ​രി​ഷ്കാ​ര​ത്തി​ൽ മാ​റ്റം വ​രു​ത്തി​യി​ല്ലെ​ങ്കി​ൽ മു​ഴു​വ​ൻ സ്വ​കാ​ര്യ​ബ​സു​ക​ളും സ​ർ​വീ​സ് നി​ർ​ത്തി​വെ​ക്കാ​ൻ നി​ർ​ബ​ന്ധി​ത​മാ​കു​മെ​ന്ന് മ​ഞ്ചേ​രി​യി​ൽ ചേ​ർ​ന്ന മ​ല​പ്പു​റം ജി​ല്ലാ ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി യോ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ജി​ല്ലാ പ്ര​സി​ഡ​ന്‍​റ് ബ്രൈ​റ്റ്നാ​ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ട്ര​ഷ​റ​ർ ഹം​സ ഏ​രി​ക്കു​ന്ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വെ​ട്ട​ത്തൂ​ർ മു​ഹ​മ്മ​ദ​ലി, ഷ​റ​ഫു​ദീ​ൻ തി​രൂ​ർ, ബാ​ല​ൻ എ​ട​പ്പാ​ൾ, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.