33 ല​ക്ഷ​ത്തി​ല​ധി​കം ഡോ​സ് പ്ര​തി​രോ​ധവാ​ക്‌​സി​ൻ‍ വി​ത​ര​ണം ചെ​യ്തു
Wednesday, September 22, 2021 1:09 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 33,56,718 ഡോ​സ് കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​ന്‍ വി​ത​ര​ണം ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​കെ. സ​ക്കീ​ന അ​റി​യി​ച്ചു. ഇ​തി​ല്‍ 25,28,328 പേ​ര്‍​ക്ക് ആ​ദ്യ ഡോ​സും 8,28,390 പേ​ര്‍​ക്ക് ര​ണ്ട് ഡോ​സ് വാ​ക്‌​സി​നു​ക​ളു​മാ​ണ് ന​ല്‍​കി​യ​ത്. 18 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള അ​ര്‍​ഹ​രാ​യ​വ​ര്‍​ക്കെ​ല്ലാം വാ​ക്‌​സി​ന്‍ ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ജി​ല്ല​യി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
കോ​വി​ഡ് 19 വ്യാ​പ​ന സാ​ധ്യ​ത സ​ജീ​വ​മാ​യി നി​ല​നി​ല്‍​ക്കു​ക​യാ​ണെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​കെ. സ​ക്കീ​ന ഓ​ര്‍​മ്മി​പ്പി​ച്ചു. അ​തി​നാ​ൽ അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം.
ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ള്‍ സെ​ല്‍ ന​മ്പ​റു​ക​ള്‍: 0483 2737858, 2737857, 2733251, 2733252, 2733253.