ഗ​താ​ഗ​ത പ​രി​ഷ്കാ​ര​ത്തി​നെ​തി​രേ പ്ര​ക്ഷോ​ഭം ശ​ക്ത​മാ​ക്കു​മെ​ന്ന്
Thursday, September 23, 2021 12:59 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത പ​രി​ഷ്കാ​ര​ത്തി​നെ​തി​രേ പ്ര​ക്ഷോ​ഭം ശ​ക്ത​മാ​ക്കു​മെ​ന്ന് സ​ർ​വ​ക​ക്ഷി ക​ർ​മ​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ. പൊ​തു​ജ​ന​വും വ്യാ​പാ​രി​ക​ളും അ​നു​ഭ​വി​ക്കു​ന്ന പ്ര​യാ​സം പ​രി​ഹ​രി​ക്കാ​ൻ ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ൾ നി​ർ​ദേ​ശി​ച്ചി​രു​ന്നു. വി​വി​ധ പ്ര​തി​ഷേ​ധ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടും ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ കൈ​ക്കൊ​ള്ളു​ന്ന ധി​ക്കാ​ര​പ​ര​മാ​യ സ​മീ​പ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് പ്ര​ക്ഷോ​ഭം ശ​ക്ത​മാ​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 28-ന് ​പെ​രി​ന്ത​ൽ​മ​ണ്ണ ട്രാ​ഫി​ക് ജം​ഗ്ഷ​നി​ൽ നി​ന്ന് രാ​വി​ലെ പ​ത്തി​ന് ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​ലേ​ക്ക് ബ​ഹു​ജ​ന മാ​ർ​ച്ച് ന​ട​ത്തും.
ഇ​തോ​ടൊ​പ്പം നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ക​ർ​മ​സ​മി​തി ചെ​യ​ർ​മാ​ൻ അ​ഡ്വ. എ.​കെ. മു​സ്ത​ഫ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ച​മ​യം ബാ​പ്പു, ട്ര​ഷ​റ​ർ എം.​എം. സ​ക്കീ​ർ ഹു​സൈ​ൻ, ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ, വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.