ജി​ല്ല​യി​ൽ നൂ​റി​ന​ടു​ത്ത് കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ചു കൊ​ന്നു
Friday, September 24, 2021 12:57 AM IST
നി​ല​ന്പൂ​ർ: കൃ​ഷി​യി​ട​ങ്ങ​ളി​ലി​റ​ങ്ങു​ന്ന​തു​മൂ​ലം ശ​ല്യ​ക്കാ​രാ​യ കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​ച്ച് കൊ​ല്ലാ​നു​ള്ള അ​നു​മ​തി ല​ഭി​ച്ച ശേ​ഷം ജി​ല്ല​യി​ൽ വ​നം​വ​കു​പ്പ് വെ​ടി​വച്ചു കൊ​ന്ന​ത് 88 കാ​ട്ടു​പ​ന്നി​ക​ളെ. നി​ല​ന്പൂ​ർ സൗ​ത്ത് ഡി​വി​ഷ​ൻ പ​രി​ധി​യി​ൽ 45-ഉം ​നോ​ർ​ത്ത് ഡി​വി​ഷ​ൻ പ​രി​ധി​യി​ൽ 43-ഉം ​കാ​ട്ടു​പ​ന്നി​ക​ളെ​യാ​ണ് ഇ​തു​വ​രെ വെ​ടി​വെ​ച്ച് കൊ​ന്ന​ത്. തോ​ക്ക് ലൈ​സ​ൻ​സു​ള്ള 27 പേ​ർ​ക്കാ​ണ് നി​ല​ന്പൂ​ർ സൗ​ത്ത്, നോ​ർ​ത്ത് ഡി​വി​ഷ​നു​ക​ളി​ലാ​യി കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​യ്ക്കാ​ൻ വ​നം​വ​കു​പ്പ് അ​നു​മ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്.
വ​നാ​തി​ർ​ത്തി​യി​ൽ നി​ന്ന് ര​ണ്ട് കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള കൃ​ഷി​യി​ട​ങ്ങ​ളി​ൽ ഇ​റ​ങ്ങു​ന്ന ശ​ല്യ​ക്കാ​രാ​യ കാ​ട്ടു​പ​ന്നി​ക​ളെ​യാ​ണ് വെ​ടി​വെ​ച്ച് കൊ​ല്ലു​ക. വ​ന​പാ​ല​ക​ർ എ​ത്തി പ​ന്നി​യു​ടെ ജ​ഡം പ​രി​ശോ​ധി​ച്ച ശേ​ഷം മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് കു​ഴി​ച്ചി​ടും. ജി​ല്ല​യി​ൽ ക​ർ​ഷ​ക വി​ള​ക​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ ന​ശി​പ്പി​ക്കു​ന്ന​ത് കാ​ട്ടു​പ​ന്നി​ക​ളാ​ണ്. ശ​ല്യ​ക്കാ​രാ​യ കാ​ട്ടു​പ​ന്നി​ക​ളെ വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ന്നു തു​ട​ങ്ങി​യ​ത് ക​ർ​ഷ​ക​ർ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​കു​ക​യാ​ണ്.