ക​ർ​ഷ​ക​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലെ മ​ര​ങ്ങ​ൾ മു​റി​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന്
Saturday, September 25, 2021 1:02 AM IST
നി​ല​ന്പൂ​ർ: ക​ർ​ഷ​ക​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലെ മ​ര​ങ്ങ​ൾ നി​യ​മാ​നു​സൃ​ത​മാ​യി മു​റി​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് ജ​നാ​ധി​പ​ത്യ​കേ​ര​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് അ​ഗ​സ്റ്റി​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ശ​ല്യ​ക്കാ​രാ​യ കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​യ്ക്കാ​നു​ള്ള കോ​ട​തി​യു​ടെ അ​നു​മ​തി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി പ​ര​മാ​വ​ധി കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​ച്ച് കൊ​ന്ന് ക​ർ​ഷ​ക​രു​ടെ കൃ​ഷി സം​ര​ക്ഷി​ക്ക​ണം. വെ​ടി​വെ​ച്ച് കൊ​ല്ലു​ന്ന കാ​ട്ടു​പ​ന്നി​യു​ടെ മാ​സം വ​നം വ​കു​പ്പ് ലേ​ലം ചെ​യ്ത് വി​റ്റാ​ൽ വ​നം വ​കു​പ്പി​ന് സാ​ന്പ​ത്തി​ക നേ​ട്ട​വു​മാ​കും. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ൾ ഈ ​മാ​തൃ​ക സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.
മ​ണ്ണെ​ണ്ണ​യും, പെ​ട്രോ​ളും ഒ​ഴി​ച്ച് മ​ണ്ണി​ൽ കു​ഴി​ച്ചി​ടു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫ്രാ​ൻ​സി​സ് ജോ​ർ​ജ് ഉ​ൾ​പ്പെ​ടെ വി​ട്ടു പോ​യ​പ്പോ​ൾ ജ​നാ​ധി​പ​ത്യ കേ​ര​ളാ കോ​ണ്‍​ഗ്ര​സി​ന് നി​ല​നി​ൽ​പ്പ് ഇ​ല്ലെ​ന്ന് പ്ര​തീ​ക്ഷി​ച്ച​വ​ർ​ക്കു​ള്ള മ​റു​പ​ടി​യാ​ണ് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ൽ പാ​ർ​ട്ടി​ക്ക് ല​ഭി​ച്ച അം​ഗി​കാ​രം. മ​ല​പ്പു​റം ജി​ല്ല​യി​ല​ട​ക്കം പാ​ർ​ട്ടി​യി​ലേ​ക്ക് നി​ര​വ​ധി പേ​ർ വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.
പാ​ർ​ട്ടി​യേ​യും എ​ൽ​ഡി​എ​ഫി​നെ​യും ശ​ക്തി​പ്പെ​ടു​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​മാ​ണ് ത​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -എം ​എ​ൽ​ഡി​എ​ഫി​ൽ ചേ​ർ​ന്ന​ത് മു​ന്ന​ണി​ക്ക് ഗു​ണ​ക​ര​മാ​യി​ട്ടു​ണ്ടെ​ങ്കി​ലും വ​ലി​യ ച​ല​നം സൃ​ഷ്ടി​ക്കാ​നാ​യി​ട്ടി​ല്ല. അ​വ​രു​ടെ ചെ​യ​ർ​മാ​ന്‍റെ പാ​ലാ​യി​ലെ പ​രാ​ജ​യ​വും ക​ടു​ത്തു​രു​ത്തി ന​ഷ്ട​പ്പെ​ട്ട​തും അ​വ​രു​ടെ ശ​ക്തി​ക്ഷ​യ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.
പി.​ജെ.​ജോ​സ​ഫി​ന്‍റെ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് യു​ഡി​എ​ഫി​ലെ ദു​ർ​ബ​ല ശ​ക്തി​യാ​യി ക​ഴി​ഞ്ഞു. കേ​ര​ളാ കോ​ണ്‍​ഗ്ര​സു​ക​ളി​ൽ അ​ടു​ത്ത കാ​ല​ത്ത് ഏ​റ്റ​വും ശ​ക്തി​പ്പെ​ട്ട​ത് ജ​നാ​ധി​പ​ത്യ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ആ​ണെ​ന്ന കാ​ര്യ​ത്തി​ൽ എ​തി​രാ​ളി​ക​ൾ​ക്കു​പോ​ലും സം​ശ​യ​മി​ല്ലെ​ന്നും ജോ​ർ​ജ് അ​ഗ​സ്റ്റി​ൻ പ​റ​ഞ്ഞു.
പാ​ർ​ട്ടി കൈ​കാ​ര്യം ചെ​യു​ന്ന ഗ​താ​ഗ​ത​വ​കു​പ്പി​ൽ മ​ന്ത്രി ആ​ന്‍റണി രാ​ജു​വി​ന്‍റെ പ്ര​വ​ർ​ത്ത​നം ഏ​റെ മി​ക​ച്ച​താ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ.​വി​റ്റാ​ജ്, വൈ​സ് പ്ര​സി​ഡന്‍റ് കെ.​കെ.​ജോ​ർ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പ്ര​സാ​ദ് എ​ട​ക്ക​ര, ക​മ്മു​കു​ട്ടി, ക​ർ​ഷ​ക യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ.​വ​ർ​ക്കി, ജി​ല്ലാ ട്ര​ഷ​റ​ർ നൗ​ഷാ​ദ് ഒ​താ​യി, ജോ​ഷി ജോ​ർ​ജ് പാ​ല​മൂ​ട്ടി​ൽ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.