കോ​ഴി​ച്ചെ​ന​യി​ൽ വാ​ഹ​നാ​പ​ക​ടം; ഇ​രു​പ​തു ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞ് മ​രി​ച്ചു
Monday, September 27, 2021 11:03 PM IST
തി​രു​ര​ങ്ങാ​ടി: ദേ​ശീ​യ​പാ​ത കോ​ഴി​ച്ചെ​ന​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഇ​രു​പ​തു​ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞു മ​രി​ച്ചു. പി​താ​വ്, മാ​താ​വ്, പ​രി​ച​രി​ക്കാ​നെ​ത്തി​യ സ്ത്രീ ​അ​ട​ക്കം മൂ​ന്ന് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. തി​രൂ​ര​ങ്ങാ​ടി മു​ന്നി​യൂ​ർ ക​ള​ത്തി​ങ്ങ​ൽ പാ​റ സ്വ​ദേ​ശി വ​ട​ക്കേ പു​റ​ത്ത് റ​ഷീ​ദി​ന്‍റെ മ​ക​ൾ ആ​യി​ശ (ഇ​രു​പ​ത് ദി​വ​സം) ആ​ണ് മ​രി​ച്ച​ത്.

മാ​താ​വ് മു​ബ​ഷി​റ​യു​ടെ ഇ​രു​കൈ​ക​ൾ​ക്കും ഗു​രു​ത​ര​പ​രി​ക്ക് പ​റ്റി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​ന്ന​ലെ വെ​ന്നി​യൂ​ർ ചു​ള്ളി​പ്പാ​റ​യി​ൽ നി​ന്ന് കു​ട്ടി​യെ​യും ഉ​മ്മ​യെ​യും കൂ​ട്ടി ചി​കി​ത്സ​യ്ക്കാ​യി കോ​ട്ട​ക്ക​ലി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​കും വ​ഴി ഇ​ന്ന​ലെ രാ​വി​ലെ 10.45 ഓ​ടെ കോ​ഴി​ച്ചെ​ന സു​ൽ​ത്താ​ൻ പ​ടി​യി​ൽ വ​ച്ചാ​ണ് അ​പ​ക​ടം.

ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​റി​ൽ എ​തി​രെ വ​രി​ക​യാ​യി​രു​ന്ന ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ പി​താ​വും കു​ട്ടി​യെ പ​രി​ച​രി​ക്കാ​നെ​ത്തി​യ അ​ടൂ​ർ സ്വ​ദേ​ശി റ​ജീ​ന എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ കോ​ട്ട​ക്ക​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്, കു​ഴ​ൽ​കി​ണ​ർ ജോ​ലി​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ക​ള​ത്തി​ങ്ങ​ൽ​പാ​റ ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ മ​റ​വ് ചെ​യ്തു.