വി​ദേ​ശ​മ​ദ്യ​വു​മാ​യി പി​ടി​യി​ലാ​യി
Tuesday, September 28, 2021 12:26 AM IST
കാ​ളി​കാ​വ്: വി​ൽ​പ്പ​ന​ക്ക് കൊ​ണ്ടു​വ​ന്ന വി​ദേ​ശ​മ​ദ്യ​വു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ. അ​രി​മ​ണ​ലി​ലെ എ​ര​ഞ്ഞി​പ്പാ​ല​ത്തി​ങ്ങ​ൽ വി​ജ​യ​ച​ന്ദ്ര(54) നെ​യാ​ണ് കാ​ളി​കാ​വ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വി​ൽ​പ​ന​ക്കാ​യി കൊ​ണ്ട് വ​ന്ന അ​ഞ്ച് ലി​റ്റ​ർ മ​ദ്യം ഇ​യാ​ളു​ടെ വീ​ട്ടി​ൽ നി​ന്നും പി​ടി​കൂ​ടി.
വി​മു​ക്ത​ഭ​ട​നെ​ന്ന വ്യാ​ജേ​ന​യാ​ണ് ഇ​യാ​ൾ മ​ദ്യം സൂ​ക്ഷി​ച്ചി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കാ​ളി​കാ​വ് എ​സ്ഐ ടി.​പി.​മു​സ്ത​ഫ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​എ​സ്.​ശ്രീ​ജ, എ.​പി.​അ​ൻ​സാ​ർ, സു​ജേ​ഷ്, ഉ​ജേ​ഷ്, അ​ജി​ത്ത്, ജി​തി​ൻ, നി​ഷ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.

മി​ക​ച്ച റാ​ങ്കോ​ടെ പ്ര​വേ​ശ​നം നേ​ടി

ക​രു​വാ​ര​കു​ണ്ട്: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ എ​ൻ​സി​ഇ​ആ​ർ​ടി​യു​ടെ കീ​ഴി​ലു​ള്ള പ്രീ​മി​യ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ആ​യ റീ​ജ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ഡ്യൂ​ക്കേ​ഷ​നി​ൽ ഈ ​വ​ർ​ഷ​ത്തെ ഗ​ണി​ത​ത്തി​ലു​ള്ള ഇ​ൻ​റ​ഗ്രേ​റ്റ​ഡ് മാ​സ്റ്റ​ർ ഇ​ൻ സ​യ​ൻ​സ് എ​ഡ്യൂ​ക്കേ​ഷ​ൻ പ്രോ​ഗ്രാ​മി​ൽ മി​ക​ച്ച റാ​ങ്കോ​ടെ ഇ​രി​ങ്ങാ​ട്ടി​രി​യി​ലെ വ​ലി​യ​പ​റ​ന്പി​ൽ വി.​എ​സ്.​സ​ജി​യു​ടെ​യും സി​ല്ല സ​ജി​യു​ടെ​യും മ​ക​ൾ എ​സ്ലി​ൻ മേ​രി അ​ല​ക്സ് പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്കി.
ഓ​ൾ ഇ​ന്ത്യാ ത​ല​ത്തി​ൽ ആ​കെ​യു​ള്ള 18 സീ​റ്റു​ക​ളി​ൽ അ​ഞ്ചാം റാ​ങ്കോ​ടെ ആ​ണ് സെ​ല​ക്ഷ​ൻ. എ​ൻ​സി​ഇ​ആ​ർ​ടി യു​ടെ മൈ​സൂ​രു​വി​ലു​ള്ള റീ​ജ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലാ​ണ് പ്രോ​ഗ്രാം ന​ട​ക്കു​ക. 2021ലെ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ 1200/1200 മാ​ർ​ക്ക് നേ​ടി നേ​ര​ത്തെ മി​ക​വ് തെ​ളി​യി​ച്ചി​രു​ന്നു.​ഗ​ണി​ത​ശാ​സ്ത്ര​ത്തി​ൽ അ​ധ്യാ​പി​ക ആ​ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ചി​രു​ന്ന എ​സ്ലി​ന് ഈ ​സെ​ല​ക്ഷ​ൻ വ​ലി​യ ഒ​രു അം​ഗീ​കാ​ര​മാ​വു​ക​യാ​ണ്.