പൊ​ന്നാ​നിയിലെ ആ​ശു​പ​ത്രി​ക്ക് മാ​തൃ-ശി​ശു സൗ​ഹൃ​ദ അം​ഗീ​കാ​രം
Tuesday, October 12, 2021 12:50 AM IST
മ​ല​പ്പു​റം: സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ മാ​തൃ​ശി​ശു സൗ​ഹൃ​ദ ഇ​നീ​ഷേ​റ്റീ​വ് അം​ഗീ​കാ​ര​ത്തി​നു പൊ​ന്നാ​നി സ്ത്രീ​ക​ളു​ടേ​യും കു​ട്ടി​ക​ളു​ടേ​യും ആ​ശു​പ​ത്രി അ​ർ​ഹ​മാ​യി. മ​ദ​ർ ബേ​ബി ഫ്ര​ണ്ട്‌​ലി ഇ​നീ​ഷേ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ വി​ല​യി​രു​ത്ത​ൽ പ്ര​ക്രി​യ​യി​ൽ 91 ശ​ത​മാ​നം മാ​ർ​ക്ക് ല​ഭി​ച്ചാ​ണ് യോ​ഗ്യ​ത നേ​ടി​യ​ത്.
പ്ര​സ​വം ന​ട​ക്കു​ന്ന സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് മാ​തൃ ശി​ശു സൗ​ഹൃ​ദാ​ശു​പ​ത്രി സം​രം​ഭം (മ​ദ​ർ ബേ​ബി ഫ്ര​ണ്ട്‌​ലി ഇ​നീ​ഷേ​റ്റീ​വ്) യൂ​ണി​സെ​ഫും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും നി​ശ്ച​യി​ച്ചി​ട്ടു​ള​ള 10 ഗു​ണ​നി​ല​വാ​ര സൂ​ചി​ക​യും മാ​തൃ​ശി​ശു സൗ​ഹൃ​ദ​വും ആ​രോ​ഗ്യ​വും സം​ബ​ന്ധി​ച്ച സൂ​ചി​ക​ക​ളി​ൽ 130 ചെ​ക്ക് പോ​യി​ന്‍റു​ക​ളും അ​ട​ങ്ങി​യ സ്റ്റാ​ൻ​ഡേ​ർ​ഡ് അ​നു​സ​രി​ച്ചാ​ണ് ആ​ശു​പ​ത്രി​യി​ൽ വി​ല​യി​രു​ത്ത​ൽ ന​ട​ന്ന​ത്.
മ​ദ​ർ ബേ​ബി ഫ്ര​ണ്ട്‌​ലി ഇ​നീ​ഷേ​റ്റീ​വ് പ്ര​കാ​രം പ​ത്തു​കാ​ര്യ​ങ്ങ​ൾ​ക്കാ​ണു പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത്. ഓ​രോ ജീ​വ​ന​ക്കാ​രെ​യും ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ക്കു​ക, മു​ല​പ്പാ​ലി​നു ബ​ദ​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഭ​ക്ഷ​ണ​ങ്ങ​ളു​ടെ വി​ൽ​പ്പ​ന​യി​ൽ രാ​ജ്യാ​ന്ത​ര​നി​ബ​ന്ധ​ന​ക​ളും മു​ല​യൂ​ട്ട​ൽ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള​ള ലോ​കാ​രോ​ഗ്യ സ​മ്മേ​ള​ന​ങ്ങ​ളു​ടെ നി​ർ​ദേ​ശ​ങ്ങ​ളും പൂ​ർ​ണ​മാ​യും പാ​ലി​ക്കു​ക, ഫ​ല​പ്ര​ദ​മാ​യ മു​ല​യൂ​ട്ട​ൽ സം​സ്കാ​രം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു പ്ര​ത്യേ​കം എ​ഴു​തി ത​യാ​റാ​ക്കി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ​ക്കും മാ​താ​പി​താ​ക്ക​ൾ​ക്കും പ​തി​വാ​യി ന​ൽ​കു​ക, ന​വ​ജാ​ത​ശി​ശു​ക്ക​ളെ അ​മ്മ​മാ​ർ സ​മ​യ​ത്തു മു​ല​യൂ​ട്ടു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നു കാ​ര്യ​ക്ഷ​മ​മാ​യ നീ​രീ​ക്ഷ​ണ സം​വി​ധാ​നം ഉ​റ​പ്പാ​ക്കു​ക​യും അ​വ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തി സൂ​ക്ഷി​ക്കു​ക​യും ചെ​യ്യു​ക, ന​വ​ജാ​ത ശി​ശു​ക്ക​ളെ​യും അ​മ്മ​മാ​രെ​യും പ​രി​ച​രി​ക്കു​ന്ന ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ​ക്ക് മ​തി​യാ​യ അ​റി​വും കാ​ര്യ​ക്ഷ​മ​ത​യും വൈ​ദ​ഗ്ധ്യ​വും ഉ​ണ്ടെ​ന്ന് ഉ​റ​പ്പു വ​രു​ത്തു​ക, മു​ല​യൂ​ട്ട​ലി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചു ഗ​ർ​ഭി​ണി​ക​ളെ​യും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ​യും ബോ​ധ​വ​ത്ക​രി​ക്കു​ക, പ്ര​സ​വാ​ന​ന്ത​രം കു​ഞ്ഞി​നു മു​ല​പ്പാ​ൽ ന​ൽ​കു​ന്ന​തി​നു അ​മ്മ​മാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു സ​ഹാ​യി​ക്കു​ക , മു​ല​യൂ​ട്ടു​ന്പോ​ൾ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള​ള ബു​ദ്ധി​മു​ട്ടു​ക​ൾ അ​മ്മ​മാ​ർ​ക്കു​ണ്ടെ​ങ്കി​ൽ അ​വ പ​രി​ഹ​രി​ക്കു​ന്ന​തി​നും ത​ട​സ​മി​ല്ലാ​തെ മു​ല​യൂ​ട്ടു​ന്ന​തി​നും സ​ഹാ​യി​ക്കു​ക, ന​വ​ജാ​ത ശി​ശു​ക്ക​ൾ​ക്ക് മു​ല​പ്പാ​ലി​നു പ​ക​രം ന​ൽ​കു​ന്ന പൂ​ര​ക ഭ​ക്ഷ​ണ​ങ്ങ​ളു​ടെ ദോ​ഷ​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ച് അ​മ്മ​മാ​രെ ബോ​ധ​വ​ത്ക​രി​ക്കു​ക, പ്ര​സ​വാ​ന​ന്ത​രം വീ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങു​ന്ന അ​മ്മ​മാ​ർ​ക്കും ന​വ​ജാ​ത ശി​ശു​ക്ക​ൾ​ക്കും വേ​ണ്ട​സ​മ​യ​ത്ത് ആ​വ​ശ്യ​മാ​യ പി​ന്തു​ണ​യും പ​രി​ച​ര​ണ​വും ഉ​റ​പ്പാ​ക്കു​ക, പി​റ​ന്നു വീ​ഴു​ന്ന ഓ​രോ കു​ഞ്ഞി​നും സ്വ​ന്തം മാ​താ​വി​ന്‍റെ മു​ല​പ്പാ​ൽ ല​ഭ്യ​മാ​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​കം പ്രാ​ധാ​ന്യം ന​ൽ​കി​യ​തി​നാ​ലാ​ണ് പൊ​ന്നാ​നി സ്ത്രീ​ക​ളു​ടേ​യും കു​ട്ടി​ക​ളു​ടേ​യും ആ​ശു​പ​ത്രി യോ​ഗ്യ​ത നേ​ടി​യ​ത്.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ശു​പ​ത്രി​യി​ൽ ഓ​രോ ജീ​വ​ന​ക്കാ​ർ​ക്കും പ്ര​ത്യേ​കം പ​രി​ശീ​ല​നം ന​ൽ​കി. ഗ​ർ​ഭ​കാ​ലം മു​ത​ൽ പ​രി​ശോ​ധ​ന​ക്കെ​ത്തു​ന്ന ഓ​രോ സ്ത്രീ​ക്കും മു​ല​പ്പാ​ൽ ന​ൽ​കു​ന്ന​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും മു​ല​പ്പാ​ൽ ന​ൽ​കു​ന്ന​തി​നു​ള​ള ആ​ത്മ​ധൈ​ര്യ​വും സ​ഹാ​യ​വും ന​ൽ​കു​ന്ന​തി​നു​ത​കു​ന്ന രീ​തി​യി​ൽ വി​ശ​ദ​മാ​യ ക്ലാ​സു​ക​ളും ന​ൽ​കി​യി​രു​ന്നു.
ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യ​വും അ​വ​രു​ടെ പ​ങ്കാ​ളി​ക​ളാ​യ ഐ​എ​പി കേ​ര​ള, എ​ൻ​എ​ൻ​എ​ഫ് കേ​ര​ള, കെ​യു​എ​ച്ച്എ​സ്, യൂ​നി​സെ​ഫ്, കെ​എ​ഫ്ഒ​ജി, ടി​എ​ൻ​എ​ഐ എ​ന്നി​വ​രു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ല​ഭി​ച്ച​ത്.