വെ​റ്റി​ല​പ്പാ​റ​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണം; ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്ക്
Sunday, October 17, 2021 12:30 AM IST
വെ​റ്റി​ല​പ്പാ​റ: വെ​റ്റി​ല​പ്പാ​റ കു​ര​ങ്ക​ല്ല് ഭാ​ഗ​ത്ത് കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​യി. റ​ബ​ർ ടാ​പ്പിം​ഗ് ന​ട​ത്തി​കൊ​ണ്ടി​രു​ന്ന ജോ​സി, ബി​ജോ, അ​നി​ൽ, ബാ​ബു, ജോ​മ​ണി എ​ന്നി​വ​രെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്. കാ​ട്ടാ​ന ആ​ക്ര​മി​ക്കു​ന്ന​തി​നി​ടെ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി ജോ​സി തു​ണ്ടി​യി​ൽ(48) ഓ​ട്ട​ത്തി​നി​ട​യി​ൽ പാ​റ​യി​ൽ നി​ന്നു വ​ഴു​തി വീ​ണു ഗു​രു​ത​ര പ​രി​ക്കേ​റ്റു. ഇ​ദ്ദേ​ഹ​ത്തെ മു​ക്കം ക​ഐം​സി​ടി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഈ ​മേ​ഖ​ല​യി​ൽ ഇ​നി​നു മു​ന്പും കാ​ട്ടാ​ന വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചി​രു​ന്നു. ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ ക​ർ​ഷ​ക​ർ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.