മു​ണ്ടേ​രി​യി​ലെ ആ​ദി​വാ​സി​ക​ളു​ടെ അ​ടി​സ്ഥാ​ന പ്ര​ശ്ന​ങ്ങ​ൾ ആ​റു മാ​സ​ത്തി​ന​കം പ​രി​ഹ​രി​ക്കും: ജി​ല്ലാ ക​ള​ക്ട​ർ
Friday, October 22, 2021 12:38 AM IST
എ​ട​ക്ക​ര: 2019-ലെ ​പ്ര​ള​യ​ദു​ന്ത​ത്തി​ൽ സ​ർ​വ​തും ന​ഷ്ട​പ്പെ​ട്ട മു​ണ്ടേ​രി​യി​ലെ ആ​ദി​വാ​സി​ക​ളു​ടെ അ​ടി​സ്ഥാ​ന പ്ര​ശ്ന​ങ്ങ​ൾ ആ​റു​മാ​സ​ത്തി​ന​കം പ​രി​ഹ​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ വി.​ആ​ർ.​പ്രേം​കു​മാ​ർ. ഉ​ൾ​വ​ന​ത്തി​ലെ വാ​ണി​യം​പു​ഴ കോ​ള​നി​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ ശേ​ഷ​മാ​ണ് ക​ള​ക്ട​ർ പ്രേം​കു​മാ​ർ ആ​ദി​വാ​സി​ക​ൾ​ക്ക് ഇ​ക്കാ​ര്യ​ത്തി​ൽ ഉ​റ​പ്പ് ന​ൽ​കി​യ​ത്. ര​ണ്ടാ​ഴ്ച മു​ൻ​പ് സ​ബ് ക​ള​ക്ട​ർ ശീ​ധ​ന്യ സു​രേ​ഷ് വാ​ണി​യം​പു​ഴ കോ​ള​നി സ​ന്ദ​ർ​ശി​ച്ച് ആ​ദി​വാ​സി​ക​ളു​ടെ ദു​രി​ത​ങ്ങ​ൾ റി​പ്പോ​ർ​ട്ടാ​യി ക​ള​ക്ട​ർ​ക്ക് സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ക​ള​ക്ട​ർ പ്രേം​കു​മാ​ർ വാ​ണി​യം​പു​ഴ കോ​ള​നി​യി​ൽ സ​ന്ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ​ത്. ക​ള​ക്ട​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കോ​ള​നി​യി​ൽ ചേ​ർ​ന്ന വി​വി​ധ വ​കു​പ്പ്ത​ല മേ​ധാ​വി​ക​ളു​ടെ​യും ആ​ദി​വാ​സി​ക​ളു​ടെ​യും യോ​ഗ​ത്തി​ൽ അ​ടി​സ്ഥാ​ന​പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത ശേ​ഷ​മാ​ണ് ക​ള​ക്ട​ർ പ്ര​ശ്ന​പ​രി​ഹാ​രം അ​ടി​യ​ന്തി​ര​മാ​യി സാ​ധ്യ​മാ​ക്കു​മെ​ന്ന് അ​റി​യി​ച്ച​ത്.
2019-ലെ ​മ​ഹാ​പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ഇ​രു​ട്ടു​കു​ത്തി പാ​ല​വും ആ​ദി​വാ​സി വീ​ടു​ക​ളും ആ​റു മാ​സ​ത്തി​ന​കം നി​ർ​മി​ച്ച് ന​ൽ​കാ​നാ​ണ് ക​ള​ക്ട​റു​ടെ നി​ർ​ദേ​ശം. ആ​ദി​വാ​സി​ക​ൾ​ക്ക് ഭൂ​മി​യും സാ​ധ്യ​മാ​ക്കും. വൈ​ദ്യു​തി​യും അ​ടി​യ​ന്തി​ര​മാ​യി എ​ത്തി​ക്കും. 2015ൽ ​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​നു​മ​തി തേ​ടി​യ 7.5 കോ​ടി​യു​ടെ ആ​ദി​വാ​സി സ​മ​ഗ്ര​വി​ക​സ​ന പാ​ക്കേ​ജ് പു​ന​രാ​വി​ഷ്ക്ക​രി​ച്ച് ന​ട​പ്പാ​ക്കും. ക​ഴി​ഞ്ഞ ര​ണ്ടു പ്ര​ള​യ​ങ്ങ​ളു​ടെ​യും ദു​ര​ന്ത കാ​ഴ്ച ക​ള​ക്ട​ർ നേ​രി​ട്ട് ക​ണ്ട് മ​ന​സി​ലാ​ക്കി. ഇ​രു​ട്ടു​കു​ത്തി​യി​ൽ പാ​ലം നി​ർ​മാ​ണ​ത്തി​നാ​യി മൂ​ന്ന് ദി​വ​സ​ത്തി​ന​കം സൈ​റ്റ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ന​ട​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ പി​ഡ​ബ്ല്യു​ഡി നി​ല​ന്പൂ​ർ എ.​ഇ.​മു​ഹ​സി​ന് ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി. സ്ഥ​ല​മേ​റ്റെ​ടു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് നി​ല​ന്പൂ​ർ നോ​ർ​ത്ത് ഡിഎ​ഫ്ഒ മാ​ർ​ട്ടി​ൻ ലോ​വ​ലു​മാ​യി ച​ർ​ച്ച ന​ട​ത്തി. കോ​ള​നി​യി​ൽ യു​ദ്ധ​കാ​ലാ​ടി സ്ഥാ​ന​ത്തി​ൽ വൈ​ദ്യു​തി എ​ത്തി​ക്കാ​ൻ നി​ർ​ദേ​ശ​വും ന​ൽ​കി. നി​റ​ഞ്ഞു ക​വി​ഞ്ഞൊ​ഴു​കു​ന്ന ചാ​ലി​യാ​ർ പു​ഴ​യി​ൽ ആ​ദി​വാ​സി​ക​ൾ മു​ള കൊ​ണ്ട് കെ​ട്ടി​യു​ണ്ടാ​ക്കി​യ ച​ങ്ങാ​ട​ത്തി​ലാ​ണ് ക​ളക്ട​റും സം​ഘ​വും കോ​ള​നി​ക​ളി​ലെ​ത്തി​യ​ത്. ചാ​ലി​യാ​ർ പു​ഴ​യ്ക്ക് മ​റു​ക​ര​യി​ലു​ള്ള ഇ​രു​ട്ടു​കു​ത്തി, വാ​ണി​യം​പു​ഴ, ത​രി​പ്പ​പ്പൊ​ട്ടി, കു​ന്പ​ള​പ്പാ​റ, മു​ണ്ടേ​രി ഫാ​മി​നു​ള്ളി​ലെ ത​ണ്ട​ൻ​ക​ല്ല് എ​ന്നീ അ​ഞ്ച് കോ​ള​നി​ക്കാ​രാ​ണ് 2019-ലെ ​പ്ര​ള​യ​ത്തി​ൽ സ​ർ​വ​തും ന​ഷ്ട​പ്പെ​ട്ട് ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​മാ​യി ദു​രി​ത​ക്ക​യ​ത്തി​ൽ ക​ഴി​യു​ന്ന​ത്. അ​സി.ക​ള​ക്ട​ർ ശ്രീ​ധ​ന്യ സു​രേ​ഷ്, നോ​ർ​ത്ത് ഡി​എ​ഫ്ഒ മാ​ർ​ട്ടി​ൽ ലോ​വ​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പു​ഷ്പ​വ​ല്ലി, പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ദ്യാ​രാ​ജ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി ജോ​ണ്‍, വി​വി​ധ വ​കു​പ്പ്ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രും ക​ള​ക്ട​ർ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.