ഹോ​മി​യോ​പ്പ​തി പ്ര​തി​രോ​ധ മ​രു​ന്ന് വി​ത​ര​ണം ഇ​ന്ന്
Monday, October 25, 2021 12:04 AM IST
മ​ല​പ്പു​റം: സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ഹോ​മി​യോ​പ്പ​തി വ​കു​പ്പ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ന​ൽ​കു​ന്ന കോ​വി​ഡ് പ്ര​തി​രോ​ധ മ​രു​ന്നു വി​ത​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്നു കാ​യി​ക മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ നി​ർ​വ​ഹി​ക്കും. മ​ല​പ്പു​റം മു​ണ്ടു​പ​റ​ന്പ് സ​ർ​ക്കാ​ർ ഹോ​മി​യോ​പ്പ​തി​ക് ആ​ശു​പ​ത്രി​യി​ൽ രാ​വി​ലെ പ​ത്തി​നാ​ണ്് പ​രി​പാ​ടി. മ​രു​ന്നു വി​ത​ര​ണ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എം.​കെ റ​ഫീ​ഖ നി​ർ​വ​ഹി​ക്കും. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ മു​ജീ​ബ് കാ​ടേ​രി അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​ൻ ഡി​പി​എം ഡോ. ​എം.​എം ക​ബീ​ർ പ​ദ്ധ​തി വി​ശ​ദീ​ക​രി​ക്കും. ജി​ല്ല​യി​ൽ 1,222 വി​ദ്യാ​ല​യ​ങ്ങ​ളി​ലാ​യി ആ​റു ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ഹോ​മി​യോ​പ്പ​തി കോ​വി​ഡ് പ്ര​തി​രോ​ധ​മ​രു​ന്ന് ന​ൽ​കു​ന്ന​ത്. ഒ​ക്ടോ​ബ​ർ 27 വ​രെ 112 കി​യോ​സ്കു​ക​ളി​ലാ​യാ​ണ് മ​രു​ന്നു വി​ത​ര​ണം ചെ​യ്യു​ന്ന​ത്. കേ​ന്ദ്ര ആ​യു​ഷ് വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് ആ​ർ​സ് ആ​ൽ​ബ് 30 എ​ന്ന ഗു​ളി​ക രൂ​പ​ത്തി​ലു​ള്ള പ്ര​തി​രോ​ധ​മ​രു​ന്ന് ന​ൽ​കു​ന്ന​ത്. മൂ​ന്നു ഗു​ളി​ക​ക​ൾ അ​ട​ങ്ങി​യ സ്ട്രി​പ്പാ​യി​ട്ടാ​ണ് വി​ത​ര​ണം. മ​രു​ന്നു​ക​ൾ അ​ഞ്ചു വ​യ​സു​മു​ത​ൽ 17 വ​യ​സ് വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കു സൗ​ജ​ന്യ​മാ​യാ​ണ് ന​ൽ​കു​ന്ന​ത്. പ്ര​തി​രോ​ധ​മ​രു​ന്നു ആ​വ​ശ്യ​മു​ള്ള കു​ട്ടി​ക​ളു​ടെ ര​ക്ഷാ​ക​ർ​ത്താ​ക്ക​ളു​ടെ സ​മ്മ​ത​പ​ത്ര​ത്തോ​ടെ മാ​ത്ര​മേ ഗു​ളി​ക​ക​ൾ ന​ൽ​കൂ. ഇ​തി​നാ​യി tthsp://ahism.kerala.gov.in/ ൽ ​ര​ജി​സ്റ്റ​ർ ചെ​യ്യാം. അ​ധ്യാ​പ​ക​ർ​ക്കും ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ൽ മ​രു​ന്നു ന​ൽ​കും.
മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലും രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കീ​ട്ട് നാ​ലു​വ​രെ പ​ഞ്ചാ​യ​ത്തു​ത​ല ഹോ​മി​യോ ആ​ശു​പ​ത്രി​ക​ൾ​വ​ഴി വി​ത​ര​ണം ചെ​യ്യും. മ​രു​ന്നി​ന്‍റെ ഉ​പ​യോ​ഗം സം​ബ​ന്ധി​ച്ച് ല​ഘു​ലേ​ഖ​ക​ൾ കു​ട്ടി​ക​ൾ​ക്കു ന​ൽ​കും. സ​ർ​ക്കാ​ർ ഹോ​മി​യോ ആ​ശു​പ​ത്രി​ക​ൾ ഇ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ പ്ര​ത്യേ​ക കി​യോ​സ്കു​ക​ൾ സ​ജ്ജീ​ക​രി​ച്ചാ​ണ് മ​രു​ന്നു​വി​ത​ര​ണം. ദേ​ശീ​യ ആ​രോ​ഗ്യ​മി​ഷ​ന്‍റെ കേ​ന്ദ്ര​ങ്ങ​ളി​ലും പ്ര​തി​രോ​ധ​മ​രു​ന്ന് ല​ഭി​ക്കു​മെ​ന്നു ഹോ​മി​യോ​പ്പ​തി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​റം​ല​ത്ത് കു​ഴി​ക്കാ​ട്ടി​ൽ അ​റി​യി​ച്ചു. പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യു​ള്ള ടോ​ൾ ഫ്രീ ​ന​ന്പ​ർ: 18005992011. ഫോ​ണ്‍: 9633313330.