പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ അ​ദാ​ല​ത്ത് തു​ട​ങ്ങി
Saturday, November 27, 2021 12:41 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മാ​താ​പി​താ​ക്ക​ൾ​ക്കാ​യും മു​തി​ർ​ന്ന പൗ​ര​ൻ​മാ​രു​ടെ​യും ക്ഷേ​മ​ത്തി​നാ​യു​ള്ള മെ​യിന്‍റന​ൻ​സ് ട്രി​ബ്യൂ​ണ​ലി​ന്‍റെ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ന​ട​ത്തി. പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ സ​ബ്ക​ള​ക്ട​ർ ശ്രീ​ധ​ന്യ സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ദാ​ല​ത്തി​ൽ 25 പ​രാ​തി​ക​ളാ​ണ് പ​രി​ഗ​ണി​ച്ച​ത്. ഇ​തി​ൽ പ​ത്തെ​ണ്ണ​ത്തി​ൽ തീ​ർ​പ്പാ​യി അ​ന്തി​മ ഉ​ത്ത​ര​വി​നാ​യി സ​ബ്ക​ള​ക്ട​ർ​ക്ക് കൈ​മാ​റി. ബാ​ക്കി കേ​സു​ക​ളി​ൽ മി​ക്ക​തി​ലും ഇ​രു​ക​ക്ഷി​ക​ളി​ലൊ​രാ​ൾ ഹാ​ജ​രാ​കാ​ത്ത​തി​നാ​ൽ മാ​റ്റി. ഇ​ന്നും തു​ട​രു​ന്ന അ​ദാ​ല​ത്തി​ൽ ഈ ​കേ​സു​ക​ൾ​ക്കു പു​റ​മേ 25 കേ​സു​ക​ൾ കൂ​ടി പ​രി​ഗ​ണി​ക്കും.
മ​ക്ക​ൾ സം​ര​ക്ഷി​ക്കാ​ത്തതുമാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളാ​ണ് കൂ​ടു​ത​ലും. അ​ദാ​ല​ത്തി​ലേ​ക്ക് അ​പ്ര​തീ​ക്ഷി​ത​മാ​യെ​ത്തി​യ മ​ന്ത്രി ആ​ർ. ബി​ന്ദു​വും അ​ൽ​പ​നേ​രം പ​രാ​തി കേ​ട്ടു. ആ​കെ 90 കേ​സു​ക​ളാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ തീ​ർ​പ്പാ​ക്കാ​നു​ണ്ടാ​യി​രു​ന്ന​ത്.

നെ​റ്റ്ബോ​ൾ ചാം​പ്യ​ൻ​ഷി​പ്പ്

അ​ങ്ങാ​ടി​പ്പു​റം: മ​ല​പ്പു​റം ജി​ല്ലാ ജൂ​ണി​യ​ർ നെ​റ്റ്ബോ​ൾ ചാം​പ്യ​ൻ​ഷി​പ്പ് ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ പ​രി​യാ​പു​രം സെന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മൈ​താ​ന​ത്തു ന​ട​ക്കും.
സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​സെ​ബാ​സ്റ്റ്യ​ൻ പു​ര​യി​ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കി​ട്ട് 3.30ന് ​സ​മാ​പ​ന സ​മ്മേ​ള​നം ന​ട​ക്കും.