ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​നു സ്വീ​ക​ര​ണം ന​ൽ​കി
Sunday, November 28, 2021 12:25 AM IST
നി​ല​ന്പൂ​ർ: കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​ന് നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ഐ​എ​ൻ​ടി​യു​സി ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി. നി​ല​ന്പൂ​ർ കോ​ണ്‍​ഗ്ര​സ് ഭ​വ​നി​ൽ ന​ട​ന്ന പ​രി​പാ​ടി ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​പി. ഫി​റോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. റീ​ജ​ണ​ൽ പ്ര​സി​ഡ​ന്‍റ് വേ​ണു​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ. ​ഗോ​പി​നാ​ഥ്, എം.​കെ. ബാ​ല​കൃ​ഷ്ണ​ൻ, ടി.​എം.​എ​സ്. ആ​ഷി​ഫ്, പ്ര​സാ​ദ് എ​ട​ക്ക​ര, സ​ഫി​യ വ​ഴി​ക്ക​ട​വ്, പി.​പി. ന​ജീ​ബ്, ഗി​രീ​ഷ് മേ​ളൂ​ർ​മ​ഠ​ത്തി​ൽ, റ​ഹീം ചോ​ല​യി​ൽ, പ​ട്ടി​ക്കാ​ട​ൻ ഷാ​ന​വാ​സ,് റ​നീ​സ് ക​വാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കോ​ണ്‍​ഗ്ര​സ് ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വി​ന്‍റെ പാ​ത​യി​ലാ​ണെ​ന്നും കോ​ണ്‍​ഗ്ര​സി​നു മാ​റ്റി നി​ർ​ത്താ​നാ​കാ​ത്ത ഘ​ട​ക​മാ​ണ് രാ​ജ്യ​ത്തു ത​ന്നെ ഏ​റ്റ​വും വ​ലി​യ തൊ​ഴി​ലാ​ളി സം​ഘ​ട​ന​യാ​യ ഐ​എ​ൻ​ടി​യു​സി എ​ന്നും കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ന്നോ​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ചാ​ല​ക ശ​ക്തി​യാ​യി ഐ​എ​ൻ​ടി​യു​സി ഉ​ണ്ടാ​ക​ണ​മെ​ന്നും മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് സൂ​ചി​പ്പി​ച്ചു.