ജി​ല്ല​യി​ല്‍ 253 പേ​ര്‍​ക്കു കോ​വി​ഡ്
Monday, November 29, 2021 12:26 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 253 പേ​ര്‍​ക്കു കോ​വി​ഡ്19 സ്ഥി​രീ​ക​രി​ച്ചു. 6.77 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. ആ​കെ 3,736 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ 246 പേ​ര്‍​ക്കും നേ​രി​ട്ടു​ള്ള സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.
അ​ഞ്ചു പേ​രു​ടെ വൈ​റ​സ് ഉ​റ​വി​ടം വ്യ​ക്ത​മാ​യി​ട്ടി​ല്ല. കൂ​ടാ​തെ ജി​ല്ല​യ്ക്ക് പു​റ​ത്തു നി​ന്നെ​ത്തി​യ ര​ണ്ടു പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.ജി​ല്ല​യി​ല്‍ 47,13,727 ഡോ​സ് കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​നാ​ണ് ഇ​തു​വ​രെ ന​ൽ​കി​യ​ത്. ഇ​തി​ല്‍ 30,30,650 പേ​ര്‍​ക്കു ഒ​ന്നാം ഡോ​സും 16,83,077 പേ​ര്‍​ക്കു ര​ണ്ടു ഡോ​സ് വാ​ക്‌​സി​നു​മാ​ണ് ന​ല്‍​കി​യ​ത്.
ക​ണ്‍​ട്രോ​ള്‍ സെ​ല്‍ ന​മ്പ​റു​ക​ള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ളെ അ​നു​മോ​ദി​ച്ചു

ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ട് സ്പ​ർ​ശം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ളെ അ​നു​മോ​ദി​ച്ചു. പു​ന്ന​ക്കാ​ട് സാം​സ്കാ​രി​ക നി​ല​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ഠ​ത്തി​ൽ ല​ത്തീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
കോ​വി​ഡ് രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മി​ക​ച്ച രീ​തി​യി​ലു​ള്ള പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ക​രു​വാ​ര​കു​ണ്ട് സ്പ​ർ​ശം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി ന​ട​ത്തി​യ​ത്.
സാം​സ്കാ​രി​ക നി​ല​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ക​രെ പൊ​ന്നാ​ട​യ​ണി​യി​ച്ചും ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തി​യു​മാ​ണ് അ​നു​മോ​ദി​ച്ച​ത്. ച​ട​ങ്ങി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം സ്മി​ത അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു.