ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
Tuesday, November 30, 2021 12:14 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സ​മ​ഗ്ര​ശി​ക്ഷ കേ​ര​ളം മ​ല​പ്പു​റം എ​സ്എ​സ്കെ പെ​രി​ന്ത​ൽ​മ​ണ്ണ ബി​ആ​ർ​സി സം​ഘ​ടി​പ്പി​ക്കു​ന്ന രാ​ഷ്ട്രീ​യ ആ​വി​ഷ്ക്കാ​ർ അ​ഭി​യാ​ൻ ടാ​ല​ന്‍റ് ഹ​ണ്ട് സ​യ​ൻ​സ്, ഗ​ണി​ത ശാ​സ്ത്ര ക്വി​സ് മ​ൽ​സ​രം ന​ട​ത്തി. പ്രൈ​മ​റി​ത​ല ക്വി​സ് മ​ത്സ​ര ഉ​ദ്ഘാ​ട​നം പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ്രൊ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി.​എ​ൻ ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ.​മു​ഹ​മ്മ​ദ് മു​സ്ത​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​ബ​ദ്റു​ന്നീ​സ, എം.​പി. സു​നി​ൽ​കു​മാ​ർ, ക്വി​സ് മാ​സ്റ്റ​ർ​മാ​രാ​യ ന​സീ​മ, കെ.​ശ്രീ​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സി.​ടി. ശ്രീ​ജ സ്വാ​ഗ​ത​വും കെ.​അ​ബ്ദു​ൾ ക​രീം ന​ന്ദി​യും പ​റ​ഞ്ഞു.
പി.​ടി. സ​ഫീ​ർ, പി.​വി. അ​നി​ൽ​കു​മാ​ർ, സ​ജി.​ടി. മാ​ത്യു, എ.​സ​ലീ​ന, എം.​പി. മ​നോ​ജ്കു​മാ​ർ, കെ.​വി സ​ജി ചെ​റു​ക​ര, ഫെ​ഫീ​ഖ്, സീ​ത, രാ​ധ, രാ​ധി​ക, ഷാ​ന​വാ​സ്, വി.​കെ ര​മേ​ശ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
പെ​രി​ന്ത​ൽ​മ​ണ്ണ ബി​ആ​ർ​സി​യി​ലെ പ്രൈ​മ​റി​ത​ല​ത്തി​ലെ 98 കു​ട്ടി​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. അ​പ്പ​ർ പ്രൈ​മ​റി വി​ഭാ​ഗ​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ജി​എ​ച്ച്എ​സ്എ​സി​ലെ എം. ​അ​ഭി​രാം ഒ​ന്നാം സ്ഥാ​ന​വും മു​തു​കു​ർ​ശി വി​ആ​ർ​യു​പി​യി​ലെ എ. ​വ​രു​ണ്‍ ര​ണ്ടാം സ്ഥാ​ന​വും കാ​പ്പ് ജി​എ​ച്ച്എ​സി​ലെ എ. ​ഷാ​നി​ദ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി. എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ കു​ന്ന​ക്കാ​വ് ജി​എ​ൽ​പി​എ​സി​ലെ കൃ​ഷ്ണാ​ന​ന്ദ് ഒ​ന്നാം സ്ഥാ​ന​വും പൂ​വ​ത്താ​ണി എ​എം​യു​പി​എ​സി​ലെ അ​ൻ​സി​ഫ ര​ണ്ടാം സ്ഥാ​ന​വും പ​ള്ളി​ക്കു​ളം ജി​എ​ൽ​പി​എ​സി​ലെ അ​നു​ശ്രീ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. വി​ജ​യി​ക​ൾ​ക്കും പ​ങ്കെ​ടു​ത്ത​വ​ർ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു.