ഉൗ​രം​പു​ള്ളി കാ​വ് - ക​ര​ത്ത​റ റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​യി
Tuesday, November 30, 2021 12:15 AM IST
മ​ല​പ്പു​റം:​ പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യി​ലെ നൈ​ത​ലൂ​ർ പ​ന്ത്ര​ണ്ടാം വാ​ർ​ഡ് നി​വാ​സി​ക​ൾ​ക്ക് ഗ​താ​ഗ​ത സൗ​ക​ര്യ​മൊ​രു​ക്കി ഉൗ​രം​പു​ള്ളി​ക്കാ​വ് - എ​ക​ര​ത്ത​റ റോ​ഡ് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ശി​വ​ദാ​സ് ആ​റ്റു​പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ഖ്യ​മ​ന്ത്രി​യു​ടെ ത​ദ്ദേ​ശ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 15 ല​ക്ഷം ചെ​ല​വ​ഴി​ച്ചാ​ണ് റോ​ഡ് നി​ർ​മിച്ചി​രി​ക്കു​ന്ന​ത്.
സൈ​ഡ് കെ​ട്ടി കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത റോ​ഡി​ന്‍റെ ര​ണ്ടാം റീ​ച്ചി​ന്‍റെ ഭാ​ഗ​മാ​യു​ള്ള അ​നു​ബ​ന്ധ റോ​ഡും അ​ടു​ത്ത ഘ​ട്ട​ത്തി​ൽ നി​ർ​മിക്കും. ഇ​തി​നാ​യു​ള്ള പ്രൊ​പ്പോ​സ​ൽ ന​ഗ​ര​സ​ഭ സ​ർ​ക്കാ​രി​ന് നേ​ര​ത്തെ സ​മ​ർ​പ്പി​ച്ചി​രു​ന്നു. ന​ഗ​ര​സ​ഭാ ക്ഷേ​മ കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ര​ജീ​ഷ് ഉൗ​പ്പാ​ല, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ഷാ​ഹു​ൽ ഹ​മീ​ദ്, മു​ൻ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സി.​പി മു​ഹ​മ്മ​ദ് കു​ഞ്ഞി, മു​ൻ വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ കെ.​സി.​താ​മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.