പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു
Tuesday, November 30, 2021 12:15 AM IST
മ​ല​പ്പു​റം: പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യി​ലെ ഹ​രി​ത കേ​ര​ളം മി​ഷ​ൻ പ്ര​വ​ർ​ത്ത​നം ഉൗ​ർ​ജി​ത​പ്പെ​ടു​ത്തു​ന്ന​തി​നും സ​ന്പൂ​ർ​ണ​ശു​ചി​ത്വ ന​ഗ​ര​മാ​ക്കി മാ​റ്റു​ന്ന​തി​നും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കാ​യി പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യു​ടെ ഹ​രി​ത സ​ഹാ​യ സ്ഥാ​പ​ന​മാ​യ നി​റ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ച​ത്.
ഹ​രി​ത ക​ർ​മ സേ​ന​യു​ടെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ വ്യാ​പി​പ്പി​ച്ച് ന​ഗ​ര​സ​ഭ​യെ സ​ന്പൂ​ർ​ണ ശു​ചി​ത്വ ന​ഗ​ര​മാ​ക്കാ​നാ​ണ് ല​ക്ഷ്യം. ഇ​തി​നാ​യി പ്രാ​ദേ​ശി​ക ത​ല​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പ്ലാ​സ്റ്റി​ക് സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കും. കൂ​ടാ​തെ ജ​ന​കീ​യ പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി അ​യ​ൽ​ക്കൂ​ട്ടം ഭാ​ര​വാ​ഹി​ക​ൾ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ, വ്യാ​പാ​രി​ക​ൾ എ​ന്നി​വ​ർ​ക്കും പ​രി​ശീ​ല​നം ന​ൽ​കും. വാ​ട്സാ​പ്പ് ഗ്രൂ​പ്പു​ക​ൾ രൂ​പീ​ക​രി​ച്ചും ആ​വ​ശ്യ​മാ​യ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തും. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പൊ​തു ഇ​ട​ങ്ങ​ളി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​ത് ത​ട​യു​ന്ന​തി​നാ​യു​ള്ള ന​ഗ​ര​സ​ഭ​യു​ടെ രാ​ത്രി​കാ​ല ഹെ​ൽ​ത്ത് സ്ക്വാ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കും.
ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ ഹാ​ളി​ൽ ന​ട​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ശി​വ​ദാ​സ് ആ​റ്റു​പ്പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്ഥി​രം സ​മി​തി ചെ​യ​ർ​മാന്മാ​രാ​യ ഷീ​നാ സു​ദേ​ശ​ൻ, ര​ജീ​ഷ് ഉൗ​പ്പാ​ല, ടി.​മു​ഹ​മ്മ​ദ് ബ​ഷീ​ർ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ മു​ഹ​മ്മ​ദ് ഫ​ർ​ഹാ​ൻ ബി​യ്യം, വി.​പി.​പ്ര​ബീ​ഷ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ഹ​രി​ത കേ​ര​ള മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ചും ന​ഗ​ര​സ​ഭ​യു​ടെ ഇ​പ്പോ​ഴ​ത്തെ ശു​ചി​ത്വ പ​ദ​വി വി​ല​യി​രു​ത്ത​ൽ സം​ബ​ന്ധി​ച്ചും നി​റ​വ് പ്രോജ​ക്ട് മാ​നേ​ജ​ർ ടി.​കെ.​മോ​ഹ​ന​നും ഹ​രി​ത ക​ർ​മ സേ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും സാ​ധ്യ​ത​ക​ളെ​യും സം​ബ​ന്ധി​ച്ച് നി​റ​വ് പ്രോ​ജ​ക്‌ട് ഡ​യ​റ​ക്ട​ർ ബാ​ബു പ​റ​ന്പ​ത്തും ക്ലാ​സു​ക​ളെ​ടു​ത്തു.