വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നെ​തി​രേ വ​ന​വ​കു​പ്പ് ജാ​ഗ്ര​ത കാ​ണി​ക്ക​ണം: എം​എ​ൽ​എ
Thursday, December 2, 2021 12:54 AM IST
നി​ല​ന്പൂ​ർ: കേ​ര​ള ഫോ​റ​സ്റ്റ് പ്രൊ​ട്ട​ക്ടീ​വ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ (കെ​എ​ഫ്പി​എ​സ്എ) ജി​ല്ലാ ക​മ്മി​റ്റി കെ. ​സു​ധീ​ർ അ​നു​സ്മ​ര​ണ​വും സം​സ്ഥാ​ന നേ​താ​ക്ക​ൾ​ക്ക് സ്വീ​ക​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. നി​ല​ന്പൂ​ർ വ​നം കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന പ​രി​പാ​ടി പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യ നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ പൊ​തു ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ ജ​ന​കീ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്താ​ൻ വ​ന​പാ​ല​ക​ർ ത​യാ​റാ​ക​ണ​മെ​ന്ന് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.

വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ നി​ല​ന്പൂ​ർ നോ​ർ​ത്ത് ഡി​വി​ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ർ​ആ​ർ​ടി (റാ​പ്പി​ഡ് റെ​സ്പോ​ണ്‍​സ് ടീം) ​ടീ​മി​ന് പു​റ​മേ നി​ല​ന്പൂ​ർ സൗ​ത്ത് ഡി​വി​ഷ​നി​ലും ആ​ർ​ആ​ർ​ടി യൂ​ണി​റ്റ് വേ​ണ​മെ​ന്ന കെ​എ​ഫ്പി​എ​സ്എ​യു​ടെ ആ​വ​ശ്യം ഉ​ട​ൻ യ​ഥാ​ർ​ഥ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യ​താ​യും എം​എ​ൽ​എ പ​റ​ഞ്ഞു.

കെ​എ​ഫ്പി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​കെ. ര​മേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​മോ​ഹ​ന കൃ​ഷ്ണ​ൻ, കെ​എ​ഫ്പി​എ​സ്എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​എ​സ്. ബി​നു​കു​മാ​ർ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ. സേ​തു​മാ​ധ​വ​ൻ, നി​ല​ന്പൂ​ർ നോ​ർ​ത്ത് ഡി​എ​ഫ്ഒ മാ​ർ​ട്ടി​ൻ ലോ​വ​ൽ, സൗ​ത്ത് ഡി​എ​ഫ്ഒ പി. ​പ്ര​വീ​ണ്‍, നോ​ർ​ത്ത് എ​സി​എ​ഫ് ജോ​സ് മാ​ത്യു, റേ​ഞ്ച് ഓ​ഫീ​സ​ർ ഇം​റാ​സ് ഏ​ലി​യാ​സ് ന​വാ​സ്, സം​സ്ഥാ​ന ട്ര​ഷ​റ​ർ പി. ​വി​നോ​ദ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി. ​പ്ര​മോ​ദ്കു​മാ​ർ, ജി​ല്ലാ സെ​ക്ര​ട്ട​റി പി.​എ​ൻ. സ​ജീ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.