158 പേ​ർ​ക്കു കോ​വി​ഡ്
Monday, December 6, 2021 12:36 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 158 പേ​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 3.95 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ആ​കെ 3,995 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ 151 പേ​ർ​ക്കും നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​ഞ്ച് പേ​രു​ടെ വൈ​റ​സ് ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.
ജി​ല്ല​യ്ക്ക് പു​റ​ത്ത് നി​ന്നു​മെ​ത്തി​യ ര​ണ്ടു പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​തേ സ​മ​യം ജി​ല്ല​യി​ൽ 48,71,033 ഡോ​സ് കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​നാ​ണ് ഇ​തു​വ​രെ ന​ൽ​കി​യ​ത്. ഇ​തി​ൽ 30,53,006 പേ​ർ​ക്ക് ഒ​ന്നാം ഡോ​സും 18,18,027 പേ​ർ​ക്കു ര​ണ്ട് ഡോ​സ് വാ​ക്സി​നു​മാ​ണ് ന​ൽ​കി​യ​ത്. ക​ണ്‍​ട്രോ​ൾ സെ​ൽ ന​ന്പ​റു​ക​ൾ: 0483 2737858, 2737857, 2733251, 2733252, 2733253.