വെ​റ്റി​ല​പ്പാ​റ വൈ​എം​സി​എ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം
Saturday, January 15, 2022 12:17 AM IST
വെ​റ്റി​ല​പ്പാ​റ: വെ​റ്റി​ല​പ്പാ​റ വൈ​എം​സി​എ​യി​ൽ ഹെ​ൽ​ത്ത് ക്ല​ബി​നാ​യി നി​ർ​മി​ച്ച മൂ​ന്നാം നി​ല​യു​ടെ ഉ​ദ്ഘാ​ട​നം വൈ​എം​സി​എ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​സ് ജെ.​ബി. കോ​ശി നി​ർ​വ​ഹി​ച്ചു. വെ​റ്റി​ല​പ്പാ​റ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ദേ​വാ​ല​യ വി​കാ​രി ഫാ. ​ഡാ​ന്‍റി​സ് കി​ഴ​ക്ക​ര​ക്കാ​ട്ട് ആ​ശി​ർ​വാ​ദ ക​ർ​മം ന​ട​ത്തി. എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു, കെ-1 ​ദേ​ശീ​യ കി​ക്ക് ബോ​ക്സിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പ് എ​ന്നി​വ​യി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ ച​ട​ങ്ങി​ൽ അ​ഭി​ന​ന്ദി​ച്ചു.

വെ​റ്റി​ല​പ്പാ​റ വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് കെ.​പി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​എം​സി​എ കേ​ര​ള റീ​ജ​ണ​ൽ ചെ​യ​ർ​മാ​ൻ ജോ​സ് ജി. ​ഉ​മ്മ​ൻ, വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ദീ​പ ര​ജി​ദാ​സ്, പി. ​ജി​നേ​ഷ്, മു​ഹ​മ്മ​ദ് ബ​ഷീ​ർ, ഹോ​ളി​ക്രേ​സ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലി​സി പോ​ൾ, സ​ബ് റീ​ജ​ണ്‍ ചെ​യ​ർ​മാ​ൻ ജോ​ണ്‍ ആ​ഗ​സ്റ്റി​ൻ, വൈ​എം​സി​എ സെ​ക്ര​ട്ട​റി ബെ​ന്നി​പോ​ൾ, ടി.​വി. തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.