അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് സി​പി​എം പ്ര​തി​ഷേ​ധ മാ​ർ​ച്ച്
Saturday, January 15, 2022 12:17 AM IST
അ​ങ്ങാ​ടി​പ്പു​റം: അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണം ഒ​രു വ​ർ​ഷം തി​ക​യു​ന്പോ​ൾ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ തി​രു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു സി​പി​എം അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി. അ​ഗ​തി ര​ഹി​ത കേ​ര​ളം പ​ദ്ധ​തി​യി​ൽ ഭ​ക്ഷ്യ കി​റ്റ് വി​ത​ര​ണം ചെ​യ്യാ​തെ 263 കു​ടും​ബ​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കി.

ഖ​ര മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​നും സം​സ്ക​ര​ണ​ത്തി​നും ഒ​രു പ്രാ​ധാ​ന്യ​വും പ​ഞ്ചാ​യ​ത്ത് ന​ൽ​കി​യി​ല്ല. കോ​വി​ഡ് രൂ​ക്ഷ​മാ​യ ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ, വാ​ർ​ഡു​ക​ളി​ലേ​ക്കു അ​നു​വ​ദി​ച്ച 25000 രൂ​പ ഉ​പ​യോ​ഗി​ച്ച് മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച​തി​നു ശേ​ഷം വീ​ടു​ക​ളി​ൽ നി​ന്നു ഖ​ര​മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ചി​ട്ടി​ല്ല. ശു​ചി​ത്വ മി​ഷ​ൻ അ​നു​വ​ദി​ച്ച 20 ല​ക്ഷം രൂ​പ​യി​ൽ ഒ​രു രൂ​പ പോ​ലും ചെ​ല​വ​ഴി​ക്കാ​തെ തു​ക ന​ഷ്ട​പ്പെ​ടു​ത്തു​ക​യാ​ണ് ഉ​ണ്ടാ​യ​തെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യും അ​ട്ടി​മ​റി​ക്കു​ക​യാ​ണ്. പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ക​സ​ന കാ​ര്യ​ങ്ങ​ളി​ൽ നേ​തൃ​പ​ര​മാ​യി ഇ​ട​പെ​ടേ​ണ്ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​പ്പോ​ഴും പൂ​ർ​ണ സ​മ​യം പ​ഞ്ചാ​യ​ത്തി​ലെ​ത്താ​തെ പ്ര​ധാ​നാ​ധ്യാ​പ​ന ജോ​ലി​യി​ൽ മു​ഴു​കു​ന്നു. ഇ​പ്പോ​ഴും ഈ ​വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലെ വ്യ​ക്തി​ഗ​ത ഗു​ണ​ഭോ​ക്താ​ക്ക​ളെ ക​ണ്ട​ത്താ​നും ആ​നു​കൂ​ല്യം ന​ൽ​കാ​നും ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

ഹ​രി​ത ക​ർ​മ സേ​ന​യു​ടെ പ്ര​വ​ർ​ത്ത​നം നി​ശ്ച​ലാ​വ​സ്ഥ​യി​ലാ​ണെ​ന്നും നേ​താ​ൾ ആ​രോ​പി​ച്ചു. മാ​ർ​ച്ചും ധ​ർ​ണ​യും സി​പി​എം മ​ങ്ക​ട ഏ​രി​യാ ക​മ്മി​റ്റി അം​ഗം അ​ഡ്വ.​ടി.​കെ. റ​ഷീ​ദ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യാ ക​മ്മി​റ്റി അം​ഗം പി. ​പ​ത്മ​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ടി. നാ​രാ​യ​ണ​ൻ, പി. ​അ​ബ്ദു​സ​മ​ദ്, കെ. ​ദി​ലീ​പ്, എ. ​ഹ​രി, സി. ​ഷ​ഫീ​ക്ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.