ജി​ല്ല​യി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു ! 728 പേ​ർ​ക്കു കോ​വി​ഡ്
Saturday, January 15, 2022 11:29 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 728 പേ​ർ​ക്കു കോ​വി​ഡ്19 സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. 16.79 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. ആ​കെ 4336 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. 707 പേ​ർ​ക്ക് നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തി​ൽ ഉ​റ​വി​ടം അ​റി​യാ​ത്ത 18 കേ​സു​ക​ളു​ണ്ട്. മൂ​ന്നു പേ​ർ​ക്ക് യാ​ത്ര​ക്കി​ട​യി​ലാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. ക​ണ്‍​ട്രോ​ൾ സെ​ൽ ന​ന്പ​റു​ക​ൾ: 0483 2737858, 2737857, 2733251, 2733252, 2733253

ജി​ല്ല​യി​ൽ 58,16,190 ഡോ​സ് കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്ത​താ​യി ഡി​എം​ഒ അ​റി​യി​ച്ചു.ഇ​തി​ൽ 32,58,110 പേ​ർ​ക്കു ഒ​ന്നാം ഡോ​സും 25,49,265 പേ​ർ​ക്കു ര​ണ്ടാം ഡോ​സും 8815 പേ​ർ​ക്കു ക​രു​ത​ൽ ഡോ​സ് വാ​ക്സി​നു​മാ​ണ് ന​ൽ​കി​യ​ത്. 15 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള 3258110 പേ​ർ​ക്ക് ഒ​ന്നാം ഡോ​സ് വാ​ക്സി​നും 2549265 പേ​ർ​ക്കു ര​ണ്ടാം ഡോ​സും 8815 പേ​ർ​ക്ക് ക​രു​ത​ൽ ഡോ​സ് വാ​ക്സി​നും ന​ൽ​കി.

ജി​ല്ല​യി​ൽ പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ളി​ലെ വ​ർ​ധ​ന​വ് ആ​ശ​ങ്ക ഉ​ണ്ടാ​ക്കു​ന്ന​താ​ണെ​ന്നു ഡി​എം​ഒ പ​റ​ഞ്ഞു. ഒ​മി​ക്രോ​ണ്‍ കേ​സു​ക​ളും ജി​ല്ല​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നാ​ൽ ജാ​ഗ്ര​ത​യി​ൽ കു​റ​വ് വ​രു​ത്ത​രു​ത്. പ​നി​യും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളും ഉ​ള്ള​വ​ർ അ​തു മ​റ​ച്ചു​വ​ച്ച് പൊ​തു​യി​ട​ങ്ങ​ളി​ൽ ഇ​റ​ങ്ങു​ന്ന​തു അ​തി​വേ​ഗ രോ​ഗ പ​ക​ർ​ച്ച​യ്ക്ക് ഇ​ട​യാ​കും.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ വി​വ​രം അ​റി​യി​ക്കു​ക​യും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​കു​ക​യും ചെ​യ്യ​ണം. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ മ​റ​ച്ചു​വ​യ്ക്കു​ന്ന​തു രോ​ഗം ഗു​രു​ത​ര​മാ​കാ​നു​ള്ള അ​വ​സ്ഥ​യ്ക്കി​ട​യാ​കും. ആ​ൾ​ക്കൂ​ട്ട​ങ്ങ​ൾ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണം. ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ നി​ന്നു സ്വ​യം ഒ​ഴി​ഞ്ഞു​നി​ൽ​ക്ക​ണ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.