പു​ക​യി​ല ഉ​ത്പന്ന​വും വി​ദേ​ശ​മ​ദ്യ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ
Tuesday, January 18, 2022 12:53 AM IST
പാ​ണ്ടി​ക്കാ​ട്:​ നി​രോ​ധി​ത 248 പാ​ക്ക​റ്റ് ഹാ​ൻ​സും മൂ​ന്ന​ര ലി​റ്റ​ർ വി​ദേ​ശ മ​ദ്യ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. ചെ​ന്പ്ര​ശേ​രി മ​ണ്ണാ​ത്തി​ച്ചോ​ല സ്വ​ദേ​ശി സ്വ​ർ​ഗ​മ​ന്ദി​ര​ത്തി​ൽ ബി​ജു​മോ​നെ (36)യാ​ണ് പാ​ണ്ടി​ക്കാ​ട് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ്പ​ന്ന​ങ്ങ​ൾ വി​ൽ​പ്പ​ന ന​ട​ത്തു​ന്നു​വെ​ന്ന വി​വ​ര​ത്തെ​ത്തു​ട​ർ​ന്നു പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 248 പാ​ക്ക​റ്റ് ഹാ​ൻ​സും മൂ​ന്ന​ര ലി​റ്റ​ർ വി​ദേ​ശ​മ​ദ്യ​വും ക​ണ്ട​ത്തി​യ​ത്. സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ കെ.​റ​ഫീ​ഖി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ അ​ബ്ദു​ൾ​സ​ലാം, എ​എ​സ്ഐ. അ​ബ്ബാ​സ്, സി​പി​ഒ​മാ​രാ​യ മി​ർ​ഷാ​ദ് കൊ​ല്ലേ​രി, കെ.​ശ​ശി, സ​ന്ദീ​പ്, റ​ഷീ​ദ് എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. യു​വാ​വി​നെ പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.