‘ഇ​ൻ​ഡെ​ക്സ്പോ 2022’ തു​ട​ങ്ങി
Tuesday, January 18, 2022 12:53 AM IST
നി​ല​ന്പൂ​ർ: ജി​ല്ല​യി​ലെ ചെ​റു​കി​ട വ്യ​വ​സാ​യ സം​രം​ഭ​ക​രു​ടെ ഉ​ത്പ​ന്ന പ്ര​ദ​ർ​ശ​ന വി​പ​ണ​ന മേ​ള ‘ഇ​ൻ​ഡെ​ക്സ്പോ 2022’ നി​ല​ന്പൂ​രി​ൽ തു​ട​ങ്ങി. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ള​യി​ൽ സ​ജ്ജീ​ക​രി​ച്ച ഫു​ഡ് കോ​ർ​ട്ട് ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ അ​രു​മ ജ​യ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​വി അ​ബ്ദു​ൾ വ​ഹാ​ബ് എം​പി മേ​ള സ​ന്ദ​ർ​ശി​ച്ചു. കോ​വി​ഡി​നെ തു​ട​ർ​ന്നു പ്ര​തി​സ​ന്ധി​യി​ലാ​യ ചെ​റു​കി​ട വ്യ​വ​സാ​യ സം​രം​ഭ​ക​ർ​ക്കു കൈ​ത്താ​ങ്ങാ​യി എ​ല്ലാ ജി​ല്ല​ക​ളി​ലും ഇ​ത്ത​രം മേ​ള​ക​ൾ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ചെ​റു​കി​ട സം​രം​ഭ​ക​ർ​ക്കു അ​വ​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ വി​പ​ണ​നം ചെ​യ്യു​ന്ന​തി​നു​ള്ള സ​ർ​ക്കാ​ർ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് മേ​ള സം​ഘ​ടി​പ്പി​ച്ച​ത്. നി​ല​ന്പൂ​ർ ഒസികെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ 17, 18, 19, 20 തി​യ​തി​ക​ളി​ലാ​യാ​ണ് വ്യ​വ​സാ​യ വാ​ണി​ജ്യ വ​കു​പ്പ് പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.