പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി​ക്കു തു​ക സ​മാ​ഹ​രി​ക്കാ​ൻ പാ​യ​സച​ല​ഞ്ച്
Wednesday, January 19, 2022 12:24 AM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ട് പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ക ക​ണ്ടെ​ത്താ​ൻ പാ​യ​സ ച​ല​ഞ്ച് ന​ട​ത്തി. ആ​യി​ര​ത്തി​ൽ പ​രം ലി​റ്റ​ർ പാ​യ​സ​മാ​ണ് ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്ത​ക​ർ ത​യാ​റാ​ക്കി വി​ൽ​പ്പ​ന ന​ട​ത്തി​യ​ത്.

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് മു​ന്പു ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റും മ​റ്റും ന​ട​ത്തി​യാ​ണ് ക​രു​വാ​ര​കുണ്ട് പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ഫ​ണ്ട് സ​മാ​ഹ​ര​ണം ന​ട​ത്തി​യി​രു​ന്ന​ത്.

ആ​യി​ര​ത്തി​ൽ​പ​രം ലി​റ്റ​ർ പാ​യ​സ​മാ​ണ് ത​യാ​റാ​ക്കി​യ​ത്. അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന രോ​ഗി​ക​ൾ​ക്കു കൈ​ത്താ​ങ്ങാ​കു​ന്ന പ​ദ്ധ​തി​യാ​യ​തി​നാ​ൽ നാ​ട്ടു​കാ​രും മി​ക​ച്ച പി​ന്തു​ണ ന​ൽ​കി.
ക​രു​വാ​ര​കു​ണ്ടി​ലെ ക്ല​ബ് പ്ര​വ​ർ​ത്ത​ക​രും പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ച്ചു.

ക്ല​ബ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ​ക്ക് ന​ൽ​കി​യാ​ണ് വി​ത​ര​ണോ​ദ്ഘാ​ട​നം ന​ട​ന്ന​ത്. പാ​ലി​യേ​റ്റീ​വ് പ്ര​സി​ഡ​ന്‍റ് സാ​ദി​ഖ് പ​റ​ന്പി​ൽ, പി.​മ​ൻ​സൂ​ർ, ടി.​സി. കു​ഞ്ഞു​ട്ടി, അ​ഷ്റ​ഫ് കു​ണ്ടു​കാ​വി​ൽ, നി​സാ​ർ അ​ക്ഷ​യ, പി.​സി.​ബ​ദ​ർ, സി​റാ​ജ് മു​സ്ലി​യാ​രാ​ക​ത്ത്, ഉ​സ്മാ​ൻ കു​ണ്ടു​കാ​വി​ൽ, എ​ൻ. മു​ഹ​മ്മ​ദ​ലി, യു​വ​ത കു​ഞ്ഞു​ട്ടി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.