സി​ന്ത​റ്റി​ക് മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ടു യു​വാ​ക്ക​ൾ പി​ടി​യി​ൽ
Thursday, January 20, 2022 12:23 AM IST
തി​രൂ​ർ: ന​ഗ​ര​ത്തി​ലെ ബാ​റി​ലു​ണ്ടാ​യ അ​ടി​പി​ടി കേ​സി​ൽ മു​ങ്ങി​ന​ട​ന്ന പ്ര​തി​ക​ളെ സി​ന്ത​റ്റി​ക് മ​യ​ക്കു​മ​രു​ന്നു​മാ​യി തി​രൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

താ​നൂ​ർ ഹാ​ർ​ബ​റി​നു സ​മീ​പം താ​മ​സി​ക്കു​ന്ന ബീ​രാ​വു​ക​ട​വ​ത്ത് മു​ർ​ഷാ​ദ് (24), താ​നൂ​ർ ജ​മ്മാ​ൽ പീ​ടി​ക പെ​ട്ടി​യ​ന്‍റെ പു​ര​ക്ക​ൽ അ​ബ്ദു​ൾ റാ​സി​ക്ക് (32) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വി​ൽ​പ്പ​ന​യ്ക്ക് കൊ​ണ്ടു​വ​ന്ന 25ലേ​റെ ചെ​റി​യ പാ​യ്ക്ക​റ്റ് എം​ഡി​എം ഇ​വ​രി​ൽ നി​ന്നു ക​ണ്ടെ​ടു​ത്തു.
ഐ​പി​എ​സ്എ​ച്ച് ജി​ജോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ ജ​ലീ​ൽ ക​റു​ത്തേ​ട​ത്ത്, എ​എ​സ്ഐ​മാ​രാ​യ ദി​നേ​ശ്, പ്ര​തീ​ഷ് തു​ട​ങ്ങി​യ​വ​രു​ടെ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.