നി​ല​ന്പൂ​രി​ൽ സ്കി​ൽ ഡ​വ​ല​പ്മെ​ന്‍റ് സെ​ന്‍റർ യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു
Thursday, January 20, 2022 12:23 AM IST
നി​ല​ന്പൂ​ർ: പി​എം​ജെ​വി​കെ പ​ദ്ധ​തി​യി​ൽ നി​ല​ന്പൂ​ർ ബ്ലോ​ക്കി​ൽ അ​നു​വ​ദി​ച്ച കെ​ട്ടി​ട​ങ്ങ​ളു​ടെ ശി​ലാ​സ്ഥാ​പ​നം കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ- പാ​ർ​ല​മെ​ന്‍ററി വ​കു​പ്പ് സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു. സാ​മൂ​ഹ്യ, സാ​ന്പ​ത്തി​ക, വി​ദ്യാ​ഭ്യാ​സ ഉ​ന്ന​മ​ന​ത്തി​നാ​യു​ള്ള പ്ര​ധാ​ന​മ​ന്ത്രി ജ​ൻ വി​കാ​സ് കാ​ര്യ​ക്രം (പി​എം​ജെ​വി​കെ) പ​ദ്ധ​തി​യി​ലൂ​ടെ നി​ല​ന്പൂ​ർ ന്യൂ​ന​പ​ക്ഷ കേ​ന്ദ്രീ​കൃ​ത ബ്ലോ​ക്കി​ലേ​ക്കു അ​നു​വ​ദി​ച്ച സ്കി​ൽ ഡ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​റി​ന്‍റെ​യും പെ​ണ്‍​കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​ന്‍റെ​യും ശി​ലാ​സ്ഥാ​പ​ന​മാ​ണ് നി​ല​ന്പൂ​ർ യ​തീം​ഖാ​ന കാ​ന്പ​സി​ൽ ന​ട​ന്ന​ത്.
രാ​ജ്യ​ത്തെ മാ​ന​വ​വി​ഭ​വ ശേ​ഷി ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള സ്കി​ൽ ഇ​ന്ത്യാ മി​ഷ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​ഭി​മാ​ന പ​ദ്ധ​തി​യാ​ണെ​ന്നു കേ​ന്ദ്ര മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളു​ടെ​യും ശാ​ക്തീ​ക​ര​ണം എ​ന്ന​താ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ല​പാ​ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഹോ​സ്റ്റ​ലി​ന്‍റെ ശി​ലാ​സ്ഥാ​പ​ന ക​ർ​മം പി.​വി.​അ​ബ്ദു​ൾ​വ​ഹാ​ബ് എം​പി നി​ർ​വ​ഹി​ച്ചു. പി.​കെ. ബ​ഷീ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. എം​പി​മാ​രാ​യ എം.​കെ രാ​ഘ​വ​ൻ, വി.​ശി​വ​ദാ​സ​ൻ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു.