വ​നം​വ​കു​പ്പ് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും
Saturday, January 22, 2022 12:29 AM IST
നി​ല​ന്പൂ​ർ: വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നെ​തി​രേ ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ക​ർ​ഷ​ക​ർ വ​നം​വ​കു​പ്പ് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. സം​യു​ക്ത ക​ർ​ഷ​ക​സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃത്വ​ത്തി​ൽ നി​ല​ന്പൂ​ർ പ​ഴ​യ ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്തു നി​ന്നു​മാ​രം​ഭി​ച്ച മാ​ർ​ച്ച് നി​ല​ന്പൂ​ർ വ​നം കാ​ര്യാ​ല​യ​ത്തി​ന് മു​ന്നി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ധ​ർ​ണ സി​പി​എം ചാ​ലി​യാ​ർ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ.​മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ​സി​പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ക​പ്പാ​ട​ൻ റ​സാ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സ​ഹി​ൽ അ​ക​ന്പാ​ടം, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി.​ടി.​ഉ​സ്മാ​ൻ, അ​ബ്ദു​ൾ മ​ജീ​ദ്, കെ.​വി​ശ്വ​നാ​ഥ​ൻ, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ ദേ​വ​രാ​ജ​ൻ തോ​ട്ടു പൊ​യി​ൽ, കെ.​രാ​മ​ൻ, രാ​ജ​ഗോ​പാ​ൽ, മോ​ഹ​ൻ​ദാ​സ്, വ​ലി​യാ​ട് അ​ബ്ദു​റ​ഹ്മാ​ൻ, നാ​ല​ക​ത്ത് നാ​സ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മാ​ർ​ച്ചി​ന് സു​ബ്ര​ഹ്മ​ണ്യ​ൻ പെ​രു​ന്പ​ത്തൂ​ർ, അ​മ്മാ​ളൂ, ദേ​വ​യാ​നി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച്ച​യാ​യി അ​ക​ന്പാ​ടം, മൈ​ലാ​ടി ഭാ​ഗ​ങ്ങ​ളി​ലു​ൾ​പ്പെ​ടെ കാ​ട്ടാ​ന​ക​ൾ വ്യാ​പ​ക​കൃ​ഷി​നാ​ശം വ​രു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്.