കു​ടി​ക്ക​ട സ​ർ​ട്ടി​ഫി​ക്ക​റ്റി​നു​ള്ള അ​പേ​ക്ഷ വൈ​കി​പ്പി​ച്ചു, വ​സ്തു​താ​വി​രു​ദ്ധ​മാ​യ റി​പ്പോ​ർ​ട്ടും ന​ൽ​കി; പ​രാ​തി​യി​ൽ അ​ഞ്ചു​പേ​ർ​ക്കെ​തി​രേ കേ​സ്
Sunday, January 23, 2022 12:17 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കു​ടി​ക്ക​ട സ​ർ​ട്ടി​ഫി​ക്ക​റ്റി​നു​ള്ള അ​പേ​ക്ഷ വൈ​കി​ക്കു​ക​യും അ​തി​ൻ​മേ​ലു​ള്ള അ​പ്പീ​ലി​ൽ വ്യാ​ജ​രേ​ഖ​ക​ൾ ച​മ​ച്ച് വ​സ്തു​താ​വി​രു​ദ്ധ​മാ​യ റി​പ്പോ​ർ​ട്ട് ന​ൽ​കു​ക​യും ചെ​യ്ത​താ​യ പ​രാ​തി​യി​ൽ അ​ഞ്ചു​പേ​ർ​ക്കെ​തി​രേ പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് കേ​സെ​ടു​ത്തു. മ​ല​പ്പു​റം ജി​ല്ലാ ര​ജി​സ്ട്രാ​ർ(​ജ​ന​റ​ൽ), പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ര​ജി​സ്ട്രാ​ർ, ഇ​തേ ഓ​ഫീ​സി​ലെ മൂ​ന്നു ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രു​ടെ പേ​രി​ലാ​ണ് കേ​സ്. തി​രൂ​ർ​ക്കാ​ട് സ്വ​ദേ​ശി​യും വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നു​മാ​യ ചെ​ന്ദ്ര​ത്തി​ൽ അ​നി​ൽ​കു​മാ​റാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

2019 ഒ​ക്ടോ​ബ​ർ 17-ന് ​കു​ടി​ക്ക​ട സ​ർ​ട്ടി​ഫി​ക്ക​റ്റി​നാ​യി പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ ഓ​ണ്‍​ലൈ​നാ​യി അ​നി​ൽ​കു​മാ​ർ അ​പേ​ക്ഷി​ച്ചി​രു​ന്നു. സേ​വ​നാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ഏ​ഴു ദി​വ​സ​ത്തി​നു​ള്ളി​ൽ ല​ഭി​ക്കേ​ണ്ട സ​ർ​ട്ടി​ഫി​ക്ക​റ്റ് 21 ദി​വ​സം വൈ​കി​യാ​ണ് ല​ഭി​ച്ച​ത്. പ​തി​വു​ക​ൾ വി​ട്ടു​ക​ള​ഞ്ഞ് തെ​റ്റാ​യ കു​ടി​ക്ക​ട സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് അ​നു​വ​ദി​ച്ച​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ഇ​ക്കാ​ര്യ​ങ്ങ​ൾ​ക്കെ​തി​രെ അ​പ്പീ​ൽ അ​ധി​കാ​രി​യാ​യ ജി​ല്ലാ ര​ജി​സ്ട്രാ​ർ​ക്കു അ​നി​ൽ​കു​മാ​ർ അ​പേ​ക്ഷ ന​ൽ​കി. ഇ​തി​ൽ സ​ബ് ര​ജി​സ്ട്രാ​റോ​ട് റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു. അ​പേക്ഷ​യി​ൽ വി​വ​ര​ങ്ങ​ൾ പൂ​ർ​ണ​മ​ല്ലെ​ന്ന വി​വ​രം സൂ​ചി​പ്പി​ച്ച് പ​രാ​തി​ക്കാ​ര​ന് ഓ​ട്ടോ​മാ​റ്റി​ക് ജ​ന​റേ​റ്റ​ഡ് മെ​സേ​ജ് അ​യ​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്. ഇ​തേ​ത്തു​ട​ർ​ന്ന് അ​പ്പീ​ൽ ത​ള്ളി. എ​ന്നാ​ൽ ഇ​ത്ത​രം സ​ന്ദേ​ശം ത​നി​ക്കു ല​ഭി​ച്ചി​ല്ലെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച് വ്യാ​ജ​രേ​ഖ​യാ​ണ് അ​പ്പീ​ൽ അ​ധി​കാ​രി​ക്കു ന​ൽ​കി​യ​തെ​ന്നു​മാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

നി​ശ്ചി​ത ദി​വ​സം ക​ഴി​ഞ്ഞു ന​ൽ​കി​യ കു​ടി​ക്ക​ട സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ബോ​ധ​പൂ​ർ​വം പ​ല​തും വി​ട്ടു​ക​ള​ഞ്ഞ​താ​യും ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി വ്യാ​ജ​രേ​ഖ ച​മ​യ്ക്കു​ക​യും ചെ​യ്ത​താ​യി പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്നു. തെ​റ്റാ​യ കു​ടി​ക്ക​ടം ന​ൽ​കി പ്ര​യാ​സ​പ്പെ​ടു​ത്തു​ക​യും കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ഴ്ച വ​രു​ത്തു​ക​യും ചെ​യ്ത​താ​യി പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

അ​തേ​സ​മ​യം, അ​പേ​ക്ഷ​യി​ലെ വി​വ​ര​ങ്ങ​ൾ അ​പൂ​ർ​ണ​മാ​യ​തു​കൊ​ണ്ട് മ​തി​യാ​യ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന സ​ന്ദേ​ശം അ​യ​ച്ചി​രു​ന്നു. ഇ​വ ഹാ​ജ​രാ​ക്കി​യ മു​റ​യ്ക്ക് അ​ധി​ക ഫീ​സ് അ​ട​ക്കാ​നു​ള്ള സ​ന്ദേ​ശം അ​യ​ക്കു​ക​യും തു​ട​ർ​ന്ന് ഫീ​സ​ട​ച്ച് സ​ർ​ട്ടി​ഫി​ക്ക​റ്റ് കൈ​പ്പ​റ്റു​ക​യും ചെ​യ്തി​ട്ടു​ള്ള​താ​ണെ​ന്ന് സ​ബ് ര​ജി​സ്ട്രാ​ർ അ​റി​യി​ച്ചു.