പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി​ക്കു തു​ക ന​ൽ​കി
Monday, January 24, 2022 12:27 AM IST
തി​രൂ​ർ​ക്കാ​ട്: പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന്ധ​ക​രു​ണ​ക്കാ​യി കൈ​കോ​ർ​ക്കാം​ന്ധ എ​ന്ന പേ​രി​ൽ തു​ക സ​മാ​ഹ​രി​ച്ചു കൈ​മാ​റി. ദ്വൈ​വാ​ര പാ​ലി​യേ​റ്റീ​വ് ക്യാ​ന്പി​നോ​ട​നു​ബ​ന്ധി​ച്ച് മേ​ലെ അ​രി​പ്ര ര​ണ്ടാം വാ​ർ​ഡ് പ്രാ​ദേ​ശി​ക പാ​ലി​യേ​റ്റീ​വ് ക​മ്മി​റ്റി​യാ​ണ് 1,15,867 രൂ​പ വീ​ടു​ക​ൾ തോ​റും ക​യ​റി​യി​റ​ങ്ങി സ​മാ​ഹ​രി​ച്ച് തി​രൂ​ർ​ക്കാ​ട് പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി​ക്ക് കൈ​മാ​റി​യ​ത്.

മേ​ലെ അ​രി​പ്ര എം​എ​ൽ​പി സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വാ​ർ​ഡ് പാ​ലി​യേ​റ്റീ​വ് സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണ്‍ സ്വാ​ലി​ഹ നൗ​ഷാ​ദ് തി​രൂ​ർ​ക്കാ​ട് പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍​റ് ഉ​മ്മ​ർ അ​റ​ക്ക​ലി​നു തു​ക കൈ​മാ​റി. എ​എം​എ​ൽ​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ശേ​ഖ​രി​ച്ച 14710 രൂ​പ സ്കൂ​ൾ മാ​നേ​ജ​ർ തോ​ടേ​ങ്ങ​ൽ മു​ഹ​മ്മ​ദും ഫീ​നി​ക്സ് ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് സ​മാ​ഹ​രി​ച്ച 10101 രൂ​പ ക്ല​ബ് സെ​ക്ര​ട്ട​റി സ​ജി​ലും പാ​ലി​യേ​റ്റീ​വ് സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ൾ​ക്കു ന​ൽ​കി. ച​ട​ങ്ങി​ൽ പാ​ലി​യേ​റ്റീ​വ് സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഷൗ​ക്ക​ത്ത​ലി മാ​ന്തോ​ണി, പി.​പി സൈ​ത​ല​വി, ഡോ. ​ഹാ​രി​സ് ചോ​ല​ക്ക​ൽ, തോ​ടേ​ങ്ങ​ൽ നൗ​ഷാ​ദ്, സ​ക്കി​ർ മാ​ന്പ്ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.