മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് എ​ഡി​എ​സ് തെ​ര​ഞ്ഞെ​ടു​പ്പ്
Monday, January 24, 2022 12:27 AM IST
മ​ഞ്ചേ​രി: ന​ഗ​ര​സ​ഭ​യി​ലെ കു​ടും​ബ​ശ്രീ എ​ഡി​എ​സ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി​യ​താ​യി ആ​ക്ഷേ​പം. തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ങ്ങ​ൾ മ​റി​ക​ട​ന്നു ഇ​ട​തു​മു​ന്ന​ണി പാ​ന​ൽ രൂ​പ​വ​ത്ക​രി​ച്ച​താ​യാ​ണ് പ​രാ​തി. അം​ഗ​ങ്ങ​ൾ​ക്ക് വാ​ർ​ഡു​ത​ല എ​ഡി​എ​സി​ൽ മ​ത്സ​ര രം​ഗ​ത്തു വ​രാ​ൻ ഏ​തെ​ങ്കി​ലും ഒ​രു അ​യ​ൽ​ക്കൂ​ട്ട​ത്തി​ൽ തൊ​ണ്ണൂ​റു ദി​വ​സം അം​ഗ​മാ​യി​രി​ക്ക​ണ​മെ​ന്നു വ്യ​വ​സ്ഥ​യു​ണ്ട്. എ​ന്നാ​ൽ ഈ ​വ്യ​വ​സ്ഥ പാ​ലി​ക്കാ​തെ​യാ​ണ് ചെ​ട്ടി​യ​ങ്ങാ​ടി നാ​ലാം വാ​ർ​ഡി​ൽ ഒ​രം​ഗം എ​ഡി​എ​സ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് പാ​ന​ലി​ൽ ക​യ​റി​യ​തെ​ന്നാ​ണ് പ​രാ​തി.

എ​ഡി​എ​സ് പ്ര​തി​നി​ധി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത ശേ​ഷം സി​ഡി​എ​സ് തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്നാ​ണ് ന​ട​ക്കു​ക. ഇ​ട​തു പാ​ന​ലി​ലെ​ത്തി​യ വി​വാ​ദ അം​ഗം ന​ഗ​ര​സ​ഭ​യി​ൽ മ​റ്റൊ​രു വാ​ർ​ഡി​ലെ എ​ഡി​എ​സ് സെ​ക്ര​ട്ട​റി കൂ​ടി​യാ​ണെ​ന്നു യു​ഡി​എ​ഫ് അ​നു​കൂ​ല അ​യ​ൽ​കൂ​ട്ട​ങ്ങ​ൾ പ​റ​യു​ന്നു. ഇ​വ​ർ ഇ​പ്പോ​ൾ വ​ഹി​ക്കു​ന്ന അ​യ​ൽ​ക്കൂ​ട്ട പ​ദ​വി​ക​ളും നി​യ​മ വി​രു​ദ്ധ​മാ​യി​ട്ടു​ള്ള​താ​ണെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.