പ​ഞ്ച​വ​ത്സ​ര​പ​ദ്ധ​തി: നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാം
Monday, January 24, 2022 12:28 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ​തി​നാ​ലാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി ക​ര​ട് വി​ക​സ​ന രേ​ഖ ആ​വി​ഷ്ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഏ​ലം​കു​ളം പ​ഞ്ചാ​യ​ത്തി​ൽ വി​ക​സ​നം ഏ​ങ്ങ​നെ​യാ​യി​രി​ക്ക​ണ​മെ​ന്നു പൊ​തു​ജ​ന​ങ്ങ​ക്കു നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​ൻ 16 വാ​ർ​ഡുക​ളി​ലും വി​വി​ധ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലും സ്ഥാ​പി​ച്ച പെ​ട്ടി​യി​ൽ നി​ർ​ദേ​ശ​ങ്ങ​ൾ നി​ക്ഷേ​പി​ക്കാം.

കാ​ർ​ഷി​ക മേ​ഖ​ല കു​ടി​വെ​ള്ളം, പ​ർ​പ്പി​ടം, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, ദാ​രി​ദ്ര ല​ഘു​ക​ര​ണം, യു​വ​ജ​ന സൗ​ഹൃ​ദ പ​ദ്ധ​തി​ക​ൾ, വ​നി​താ വി​ക​സ​നം, ബാ​ല സൗ​ഹൃ​ദ പ​ഞ്ചാ​യ​ത്ത്, ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ പ​ഞ്ചാ​യ​ത്ത്, വ​യോ​ജ​ന സൗ​ഹൃ​ദ പ​ഞ്ചാ​യ​ത്ത്, സ്ത്രീ ​സൗ​ഹൃ​ദ പ​ഞ്ചാ​യ​ത്ത്, വ്യാ​പാ​ര വ്യ​വ​സാ​യി​ക​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ അ​ന്ത​രീ​ക്ഷം എ​ന്നി​വ ന​ട​പ്പാ​ക്കു​ന്ന​തി​നു നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാം.

പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രു​ടെ കൈ​വ​ശ​മോ ത​പാ​ൽ വ​ഴി​യോ ഇ​മെ​യി​ൽ മു​ഖേ​ന​യോ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​മെ​ന്നു ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സി. ​സു​കു​മാ​ര​ൻ അ​റി​യി​ച്ചു.