ദാ​റു​ന്ന​ജാ​ത്ത് വാ​ർ​ഷി​കാ​ഘോ​ഷം സ​മാ​പി​ച്ചു
Monday, January 24, 2022 12:28 AM IST
ക​രു​വാ​ര​ക്കു​ണ്ട്: മ​നു​ഷ്യ​ത്വ​ത്തെ തി​രി​ച്ച​റി​യ​ലാ​ണ് യ​ഥാ​ർ​ഥ വി​ദ്യാ​ഭ്യാ​സ​മെ​ന്ന് പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ പ​റ​ഞ്ഞു. ദാ​റു​ന്ന​ജാ​ത്ത് ഇ​സ്ലാ​മി​ക് സെ​ന്‍റർ വാ​ർ​ഷി​കാ​ഘോ​ഷ, കെ.​ടി.​മാ​നു മു​സ്ലി​യാ​ർ അ​നു​സ്മ​ര​ണ സ​മാ​പ​ന പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ്വ​ന്തം ആ​ത്മാ​വി​നെ മ​ന​സി​ലാ​ക്കാ​ൻ താ​ൻ നേ​ടു​ന്ന വി​ദ്യാ​ഭ്യാ​സം കൊ​ണ്ടാ​യാ​ൽ ഉ​ത്ത​മ സ​മൂ​ഹ​സൃ​ഷ്ടി​ക്ക് അ​വ​ൻ പാ​ക​പ്പെ​ടും. ആ​ത്മീ​യ ഭൗ​തി​ക വി​ദ്യാ​ഭ്യാ​സ​ങ്ങ​ൾ സ​മ​ന്വ​യി​പ്പി​ച്ച് സ​മൂ​ഹ​ത്തെ പ​രി​ഷ്ക​രി​ച്ച മ​ഹാ​നാ​യി​രു​ന്നു കെ.​ടി.​മാ​നു മു​സ്ലി​യാ​രെ​ന്നും ത​ങ്ങ​ൾ പ​റ​ഞ്ഞു.

ദാ​റു​ന്ന​ജാ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സൈ​താ​ലി മു​സ്ലി​യാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​വി. അ​ബ്ദു​ൾ​വ​ഹാ​ബ് എം​പി, എ.​പി അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ, പി. ​അ​ബ്ദു​ൾ​ഹ​മീ​ദ് എം​എ​ൽ​എ, മു​ൻ മ​ന്ത്രി എ​ൻ.​സൂ​പ്പി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.