അ​കാ​ല​ത്തി​ൽ വി​ട​ചൊ​ല്ലി​യ മാ​നേ​ജ​രു​ടെ സ്മ​ര​ണ​ക​ളു​മാ​യി ബേ​സ്ബോ​ൾ കി​രീ​ട ജേ​താ​ക്ക​ളെ​ത്തി
Monday, January 24, 2022 12:28 AM IST
നി​ല​ന്പൂ​ർ: അ​കാ​ല​ത്തി​ൽ വി​ട പ​റ​ഞ്ഞ ടീം ​മാ​നേ​ജ​രു​ടെ സ്മ​ര​ണ​ക​ൾ​ക്കു മു​ന്നി​ൽ ആ​ദ​രാ​ഞ്ജ​ലി​യ​ർ​പ്പി​ക്കാ​ൻ കാ​യി​ക താ​ര​ങ്ങ​ളെ​ത്തി. അ​ഖി​ലേ​ന്ത്യാ അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ല വ​നി​താ ബേ​സ്ബോ​ൾ ചാ​ന്പ്യ​ൻ​മാ​രാ​യ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ടീം ​അം​ഗ​ങ്ങ​ളാ​ണ് വി​ട​പ​റ​ഞ്ഞ ടീം ​മാ​നേ​ജ​ർ ഡോ.​മു​ഹ​മ്മ​ദ് ന​ജീ​ബി​നു സ്മ​ര​ണാ​ഞ്ജ​ലി​യു​മാ​യി നി​ല​ന്പൂ​ർ അ​മ​ൽ കോ​ള​ജി​ലെ​ത്തി​യ​ത്. ഈ ​ടീ​മി​നെ​യും കൊ​ണ്ടു മ​ത്സ​ര​ത്തി​നാ​യി ആ​സാ​മി​ലേ​ക്കു പോ​കാ​നി​രി​ക്കേ​യാ​ണ് ടീം ​മാ​നേ​ജ​ർ കൂ​ടി​യാ​യ അ​മ​ൽ കോ​ള​ജ് കാ​യി​ക വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഡോ. ​മു​ഹ​മ്മ​ദ് ന​ജീ​ബ് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട ബ​ന്ധു​ക്ക​ളെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ ചാ​ലി​യാ​ർ പു​ഴ​യി​ൽ മു​ങ്ങി മ​രി​ച്ച​ത്.

ടീം ​മാ​നേ​ജ​രു​ടെ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗം തീ​ർ​ത്ത സ​മ്മ​ർ​ദ​ങ്ങ​ൾ​ക്കി​ട​യി​ലും ആ​തി​ഥേ​യ​രു​ൾ​പ്പെ​ടെ മി​ക​ച്ച സ​ർ​വ​ക​ലാ​ശാ​ല ടീ​മു​ക​ളെ തോ​ൽ​പ്പി​ച്ച് ക​പ്പ് സ്വ​ന്ത​മാ​ക്കാ​ൻ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ടീ​മി​ന് ക​ഴി​ഞ്ഞു. സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഒ​രു​ക്കി​യ സ്വീ​ക​ര​ണ​ത്തി​നു ശേ​ഷം ടീം ​അം​ഗ​ങ്ങ​ൾ ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട പ​രി​ശീ​ല​ക​ന്‍റെ ഓ​ർ​മ​ക​ളു​റ​ങ്ങു​ന്ന നി​ല​ന്പൂ​രി​ലെ​ത്തു​ക​യാ​യി​രു​ന്നു. വി​ജ​യ കി​രീ​ടം ന​ജീ​ബ് സാ​റി​നു സ​മ​ർ​പ്പി​ക്കു​ന്ന​താ​യി ടീം ​അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.

അ​മ​ൽ കോ​ള​ജി​ൽ കാ​യി​ക വി​ഭാ​ഗ​വും വി​മി​ൻ ഡെ​വ​ല​പ്മെ​ന്‍റ് സെ​ല്ലും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച സ്വീ​ക​ര​ണ പ​രി​പാ​ടി പി.​വി അ​ബ്ദു​ൾ വ​ഹാ​ബ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഡോ.​ടി.​വി സ​ക്ക​റി​യ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ടീ​മം​ഗ​ങ്ങ​ൾ​ക്ക് എം​പി​യു​ടെ വ​ക പാ​രി​തോ​ഷി​ക​ങ്ങ​ളും ന​ൽ​കി. പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​സ്. അ​നു​ജി​ത്, കാ​യി​ക വി​ഭാ​ഗം അ​ധ്യാ​പ​ക​ൻ ഡോ. ​അ​മീ​ർ അ​ലി, വി​മ​ൻ ഡെ​വ​ല​പ്മെ​ന്‍റ് സെ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​സി​നി, ടീം ​കോ​ച്ച് സു​ൽ​ക്കി​ഫ​ൽ, ക്യാ​പ്റ്റ​ൻ ചെ​ൽ​സി​യ ജോ​ണ്‍​സ​ണ്‍, വൈ​സ്ക്യാ​പ്റ്റ​ൻ എ.​കെ അ​ഭി​ലാ​ഷ, ഡോ. ​സി.​എ​ച്ച് അ​ലീ, ജാ​ഫ​ർ, ഡോ. ​അ​ബ്ബാ​സ് വ​ട്ടോ​ളി, ടി.​പി അ​ഹ​മ​ദ്സ​ലീം, അ​ബൂ​മ​ൻ​സൂ​റ​ലി, സ​ൽ​മാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ടീ​മം​ഗ​ങ്ങ​ളാ​യ പി.​ജെ മേ​രി അ​ക്ഷ​യ, എം.​എ​സ് ശ്രു​തി, സി.​കെ. അ​തു​ല്യ, സ​ന, ജി​ൻ​സി​യ, ഫി​ദ, ഹാ​ഷി​ഷ, ര​ഹ്ന, നാ​സി​ന, ഷെ​റി​ൻ, ഒ.​ബി​ൻ​ഷ, കെ.​അ​ന​ഘ, എം.​ആ​ര്യ, എം.​സാ​ന്ദ്ര, ടി. ​സ്നേ​ഹ, സി.​വി.​നു​സൈ​ബ​ത്ത്, കെ.​കാ​വ്യ എ​ന്നി​വ​ർ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചു.