പ്ര​തി​ഷേ​ധ​ത്തി​നി​ടെ വ​നംവ​കു​പ്പ് ഫാ​ബ്രി​ക് വേ​ലി നി​ർ​മാ​ണം തു​ട​ങ്ങി
Tuesday, January 25, 2022 12:39 AM IST
നി​ല​ന്പൂ​ർ: വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രു​ടെ പ്ര​തി​ഷേ​ധം ഫ​ലം ക​ണ്ടി​ല്ല, വ​നം വ​കു​പ്പ് ഫാ​ബ്രി​ക്ക് വേ​ലി നി​ർ​മാ​ണ പ്ര​വൃ​ത്തി തു​ട​ങ്ങി. ക​ഐ​ൻ​ജി റോ​ഡി​ൽ കോ​ട​തി​പ്പ​ടി​ക്കും ക​നോ​ലി പ്ലോ​ട്ടി​നു​മി​ട​യി​ലു​ള്ള ഭാ​ഗ​ത്ത് വ​നാ​തി​ർ​ത്തി​യി​ലാ​ണ് 200 മീ​റ്റ​ർ നീ​ള​ത്തി​ൽ വ​നം വ​കു​പ്പ് ഫാ​ബ്രി​ക് വേ​ലി നി​ർ​മി​ക്കു​ന്ന​ത്.

വ​നം വ​കു​പ്പ് ന​ട​ത്തി​യ സ​ർ​വേ​യെ തു​ട​ർ​ന്ന് വ​നാ​തി​ർ​ത്തി നി​ർ​ണ​യി​ക്കു​ക​യും 12 വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രു​ടെ താ​ത്കാ​ലി​ക ഷെ​ഡു​ക​ൾ പൊ​ളി​ച്ചു​മാ​റ്റു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നു വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രു​ടെ യൂ​ണി​യ​നു​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു വ​ന്നെ​ങ്കി​ലും വ​നം വ​കു​പ്പ് വേ​ലി നി​ർ​മാ​ണ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​വു​ക​യാ​ണ് ചെ​യ്ത​ത്. ഇ​തി​നാ​വ​ശ്യ​മാ​യ കാ​ലു​ക​ൾ സ്ഥാ​പി​ച്ചു ക​ഴി​ഞ്ഞു. കാ​ട്ടാ​ന​ക​ൾ ഉ​ൾ​പ്പെ​ടെ ക​ഐ​ൻ​ജി റോ​ഡി​ലേ​ക്ക് രാ​പ്പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ എ​ത്തി​യ​തോ​ടെ​യാ​ണ് വ​നം വ​കു​പ്പ് ഇ​വി​ടെ ഫാ​ബ്രി​ക് വേ​ലി സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ഇ​തി​നു ഫ​ണ്ടും അ​നു​വ​ദി​ച്ചു. വ​ന​ഭൂ​മി​യി​ലെ പ്ര​വൃ​ത്തി ത​ട​സ​പ്പെ​ടു​ത്തി​യാ​ൽ കേ​സാ​കും എ​ന്ന ആ​ശ​ങ്ക​യാ​ണ് യൂ​ണി​യ​നു​ക​ൾ സ​മ​ര​ത്തി​ൽ നി​ന്നു പി​ൻ​മാ​റാ​ൻ കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന.