ആ​ട് വി​ത​ര​ണം: ആ​രോ​പ​ണം അ​ടി​സ്ഥാ​നര​ഹി​ത​മെ​ന്ന്
Tuesday, January 25, 2022 11:28 PM IST
മ​ഞ്ചേ​രി: ആ​ട് വി​ത​ര​ണ​ത്തി​ൽ അ​ഴി​മ​തി ന​ട​ന്നു​വെ​ന്ന പ്ര​തി​പ​ക്ഷ ആ​രോ​പ​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മെ​ന്നു ഭ​ര​ണ പ​ക്ഷം. 2021-22 ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് തൃ​ക്ക​ല​ങ്ങോ​ട് പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ ആ​ദ്യ​ഘ​ട്ട​മാ​യി 30 ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു വി​ത​ര​ണം ചെ​യ്യാ​നാ​യി ആ​ടു​ക​ളെ കൊ​ണ്ടു​വ​ന്ന​ത്. വ​ണ്ടൂ​രി​ലെ ഏ​ജ​ൻ​സി​യു​മാ​യാ​ണ് ആ​ടു​ക​ളെ വി​ത​ര​ണം ചെ​യ്യാ​നാ​യി ക​രാ​റു​ണ്ടാ​ക്കി​യി​രു​ന്ന​ത്.

ഏ​ജ​ൻ​സി അ​ധി​കൃ​ത​ർ എ​ത്തി​ച്ച ആ​ടു​ക​ളെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​പി ഷാ​ഹി​ദ മു​ഹ​മ്മ​ദും വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യ​പ്ര​കാ​ശ് ബാ​ബു​വും പ​രി​ശോ​ധി​ക്കു​ക​യും തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് ക​ണ്ടെ​ത്തു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്നു ഗു​ണ​ഭോ​ക്താ​ക്ക​ളോ​ട് പ​രി​ശോ​ധ​ന ന​ട​ത്താ​നും തൃ​പ്തി​ക​ര​മെ​ങ്കി​ൽ മാ​ത്രം കൈ​പ്പ​റ്റി​യാ​ൽ മ​തി​യെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ആ​ടു​ക​ൾ​ക്കു വ​ലി​പ്പ​ക്കു​റ​വു​ണ്ടെ​ന്നും ചി​ല​തി​നു പ​നി​യു​ണ്ടെ​ന്നും ഗു​ണ​ഭോ​ക്താ​ക്ക​ൾ അ​റി​യി​ച്ച​തോ​ടെ പ്ര​സി​ഡ​ന്‍​റും വൈ​സ് പ്ര​സി​ഡ​ന്‍റും വെ​റ്റ​റി​ന​റി ഡോ​ക്ട​റും അ​വ​യെ തി​രി​കെ കൊ​ണ്ടു​പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഈ ​സം​ഭ​വ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് പ്ര​തി​പ​ക്ഷം രം​ഗ​ത്തെ​ത്തി​യ​തും അ​ഴി​മ​തി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​തും. ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​നു 50 ശ​ത​മാ​ന​വും എ​സ്‌​സി വി​ഭാ​ഗ​ത്തി​നു 75 ശ​ത​മാ​ന​വും സ​ബ്സി​ഡി ന​ൽ​കു​ന്ന​താ​ണ് പ​ദ്ധ​തി​യെ​ന്നും ഭ​ര​ണ​പ​ക്ഷം ചൂ​ണ്ടി​ക്കാ​ട്ടി.

ക്രി​ക്ക​റ്റ്: എ​റ​ണാ​കു​ളം-​തൃ​ശൂ​ർ ഫൈ​ന​ൽ ഇ​ന്ന്

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ജോ​ളി​ റോ​വേ​ഴ്സ് ക്ല​ബ്് സം​ഘ​ടി​പ്പി​ക്കു​ന്ന ഡോ.​എം.​എ​സ്.​നാ​യ​ർ മെ​മ്മോ​റി​യ​ൽ ഓ​ൾ കേ​ര​ള ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റിന്‍റെ ര​ണ്ടാം സെ​മി​യി​ൽ മാ​സ്റ്റേ​ഴ്സ് ആ​ർ​സി​സി എ​റ​ണാ​കു​ളം ജാ​സ്മി​ൻ ഗ്രൂ​പ്പ് ബി​കെ 55 നെ ​ഏ​ഴു വി​ക്ക​റ്റു​ക​ൾ​ക്കു പ​രാ​ജ​യ​പ്പെ​ടു​ത്തി ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. ഇ​ന്നു ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ മാ​സ്റ്റേ​ഴ്സ് ആ​ർ​സി​സി എ​റ​ണാ​കു​ളം ആ​ത്രേ​യ സി.​എ തൃ​ശൂ​രി​നെ നേ​രി​ടും.