അ​ങ്ങാ​ടി​പ്പു​റ​ത്ത് കോ​വി​ഡ് പ്ര​തി​രോ​ധം അ​വ​താ​ള​ത്തി​ൽ; പ്ര​സി​ഡ​ന്‍റ് വി​നോ​ദയാ​ത്ര​യി​ൽ
Saturday, January 29, 2022 12:29 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കോ​വി​ഡ് ത​രം​ഗം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റിന്‍റെ​യും സം​ഘ​ത്തി​ന്‍റെ​യും ജ​മ്മു​കാ​ഷ്്മീ​ർ വി​നോ​ദ യാ​ത്ര​യി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്തി​ൽ 523 കോ​വി​ഡ് പോ​സി​റ്റി​വ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ക​യും 2, 13, 14, 17 വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ഭ​ര​ണ നേ​തൃ​ത്വം സ്ഥ​ല​ത്തി​ല്ലാ​ത്ത​ത് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് കെ.​ടി നാ​രാ​യ​ണ​ൻ പറഞ്ഞു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​വും സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​വും അ​ട​ക്ക​മു​ള്ള​വ​രാ​ണ് കാ​ഷ്മീ​രി​ലേ​ക്കു വി​നോ​ദയാ​ത്ര​ക്കു പോ​യ​ത്.