ക​രി​ന്പാ​യ​ക്കോ​ട്ട സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​കു​ന്നു
Saturday, January 29, 2022 12:30 AM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ക​രി​ന്പാ​യ​ക്കോ​ട്ട സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​കു​ന്നു. പോ​ലീ​സ്, എ​ക്സൈ​സ് വ​കു​പ്പു​ക​ൾ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്ക​ണ​മെ​ന്നു ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​മ​നോ​ഹ​ര​ൻ ഇ​തു സം​ബ​ന്ധി​ച്ചു നി​ല​ന്പൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ​ക്കു ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

രാ​പ്പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ ഇ​വി​ടേ​ക്കു എ​ത്തു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കു​ൾ​പ്പെ​ടെ ഭീ​ഷ​ണി​യാ​വു​ക​യാ​ണ്. മ​ദ്യം, ക​ഞ്ചാ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള ല​ഹ​രി വ​സ്തു​ക്ക​ളു​ടെ വി​ൽ​പ്പ​ന ഇ​വി​ടെ സ​ജീ​വ​മാ​ണ്. നി​ല​ന്പൂ​രി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് രാ​ത്രി​യു​ടെ മ​റ​വി​ൽ ആ​ളൊ​ഴി​ഞ്ഞ ഈ ​ഭാ​ഗ​ത്തേ​ക്കു എ​ത്തു​ന്ന​ത്.

പോ​ലീ​സും എ​ക്സൈ​സും പ​ക​ൽ സ​മ​യ​ങ്ങ​ൾ​ക്കു പു​റ​മെ രാ​ത്രി കാ​ല പ​ട്രോ​ളിം​ഗും ന​ട​ത്ത​ണം. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ല​ഹ​രി സം​ഘ​ങ്ങ​ൾ ക​ട​ന്നു കൂ​ടി​യി​ട്ടു​ണ്ട്. ഇ​വ​രെ നി​യ​ന്ത്രി​ക്കാ​ൻ ശ​ക്ത​മാ​യ ന​ട​പ​ടി പ​ഞ്ചാ​യ​ത്ത് സ്വീ​ക​രി​ക്കും.
രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും സാ​മൂ​ഹി​ക, സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ൾ, ക്ല​ബ് പ്ര​വ​ർ​ത്ത​ക​ർ എ​ല്ലാ​വ​രും ഈ ​വി​പ​ത്തി​നെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ ഒ​പ്പ​മു​ണ്ടാ​ക​ണ​മെ​ന്നും പ്ര​സി​ഡ​ന്‍റ് ആ​വ​ശ്യ​പ്പെ​ട്ടു. ടൂ​റി​സ​ത്തി​ന്‍റെ മ​റ​വി​ലാ​ണ് ക​രി​ന്പാ​യ​കോ​ട്ട​യും പ​രി​സ​ര​വും സാ​മൂ​ഹി​ക വി​രു​ദ്ധ​ർ ത​ങ്ങ​ളു​ടെ താ​വ​ള​മാ​ക്കി മാ​റ്റു​ന്ന​ത്.