പാ​ട്ട​ക്ക​രി​ന്പി​ൽ പു​ലി ഭീ​തി​യോ​ടൊ​പ്പം ഒറ്റക്കൊന്പന്‍റെ കലിയും
Wednesday, April 27, 2022 11:33 PM IST
പൂ​ക്കോ​ട്ടും​പാ​ടം: പാ​ട്ട​ക്ക​രി​ന്പി​ൽ കാ​ട്ടാ​ന നാ​ശം വി​ത​ക്കു​ന്നു. കാ​ലി​ന് മു​റി​വേ​റ്റ ഒ​റ്റ​യാ​നാ​ണ് പാ​ട്ട​ക്ക​രി​ന്പ് ആ​ദി​വാ​സി കോ​ള​നി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും എ​ത്തി നാ​ശം വി​ത​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ത്തി​യ കൊ​ന്പ​ൻ മൂ​ന്നോ​ളം തെ​ങ്ങു​ക​ൾ ത​ള്ളി​യി​ടു​ക​യും വീ​ടു​ക​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തു​ക​യും ചെ​യ്തു. പാ​ട്ട​ക്ക​രി​ന്പ് കോ​ള​നി​യി​ലെ നാ​ഗ​ന്‍റെ വീ​ടി​നാ​ണ് ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കേ​ടു​പാ​ട് പ​റ്റി​യ​ത്.

രാ​ത്രി വീ​ട്ടു​മു​റ്റ​ത്ത് നി​ന്ന് ശ​ബ്ദം കേ​ട്ട ഉ​ണ​ർ​ന്ന നാ​ഗ​ന്‍റെ കു​ടും​ബം ടോ​ർ​ച്ച​ടി​ച്ച് നോ​ക്കി​യ​തോ​ടെ ആ​ന വി​ര​ണ്ട് വീ​ടി​ന് നേ​രെ വ​രു​ക​യാ​ണു​ണ്ടാ​യ​തെ​ന്ന് നാ​ഗ​ൻ പ​റ​ഞ്ഞു. വീ​ടി​ന്‍റെ ക​ഴു​ക്കോ​ൽ ഇ​ള​കി മാ​റു​ക​യും ഓ​ടു​ക​ൾ പൊ​ട്ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. കൂ​ടാ​തെ കോ​ള​നി​യി​ലെ സു​രേ​ഷ് ബാ​ബു​വി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തെ തെ​ങ്ങ് മ​റി​ച്ചി​ടു​ക​യും ചെ​യ്തു.

കാ​ലി​ന് മു​റി​വ് പ​റ്റി​യ ആ​ന വീ​ട്ടു​മു​റ്റ​ത്ത് എ​ത്തി​യാ​ൽ ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​താ​യും ആ​ഴ്ച​ക​ളാ​യി പ്ര​ദേ​ശ​ത്ത് നി​ന്ന് വി​ട്ടു​പോ​കാ​ത്ത ആ​ന​യെ പേ​ടി​ച്ച് പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​നു​ള്ള​തെ​ന്നും വീ​ട്ട​മ്മ​മാ​ർ പ​റ​യു​ന്നു.

പാ​ട്ട​ക്ക​രി​ന്പി​ലെ സി​ങ്കാ​ര​ത്ത് മൊ​യ്തീ​ൻ കു​ട്ടി​യു​ടെ തെ​ങ്ങ് ന​ശി​പ്പി​ക്കു​ക​യും നീ​ലി​യ​ങ്ങോ​ട​ൻ റം​ല​യു​ടെ വീ​ട്ടു​മു​റ്റ​ത്ത് ആ​ന ഏ​റെ നേ​രം ത​ന്പ​ടി​ക്കു​ക​യും പ്ലാ​വി​ൽ നി​ന്ന് ച​ക്ക പ​റി​ച്ച് തി​ന്നു​ക​യും ചെ​യ്തു.

കാ​ലി​ന് സാ​ര​മാ​യി പ​രി​ക്ക് പ​റ്റി​യ​തി​നാ​ലാ​ണ് ജ​ന​വാ​സ മേ​ഖ​ല​യി​ൽ നി​ന്ന് ആ​ന വി​ട്ടു​മാ​റാ​ത്ത​തെ​ന്നും ആ​ന​യെ മ​യ​ക്കു​വെ​ടി വെ​ച്ച് കാ​ലി​ന് ചി​കി​ത്സ ന​ൽ​കി കാ​ട് ക​യ​റ്റ​ണ​മെ​ന്നും വാ​ർ​ഡ് അം​ഗം എം.​ടി. നാ​സ​ർ ബാ​നു ആ​വ​ശ്യ​പ്പെ​ട്ടു.

പു​ലി ഭീ​തി​യി​ൽ ക​ഴി​യു​ന്ന പാ​ട്ട​ക്ക​രി​ന്പ് കോ​ള​നി​യി​ൽ പു​ലി​ക്കെ​ണി സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും കെ​ണി​യി​ൽ ക​യ​റാ​തെ പു​ലി മ​റ്റു ഭാ​ഗ​ങ്ങ​ളി​ൽ എ​ത്തു​ന്നു​ണ്ടെ​ന്നും എം.​ടി. നാ​സ​ർ ബാ​ൻ പ​റ​ഞ്ഞു. പു​ലി​ക്കെ​ണി താ​ഴെ ഭാ​ഗ​ത്തേ​ക്ക് മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.