മാം​സ വി​ഭ​വ​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​ക്കാം: സെ​മി​നാ​ർ നാ​ളെ
Tuesday, May 17, 2022 12:40 AM IST
മ​ല​പ്പു​റം: മാം​സ വി​ഭ​വ​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​ക്കി ന​ൽ​കു​ന്ന​തി​നെ​ക്കു​റി​ച്ച് ഇ​ന്ത്യ​ൻ വെ​റ്റ​റി​ന​റി അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി ഹോ​ട്ട​ൽ, ബേ​ക്ക​റി ഉ​ട​മ​ക​ൾ, കാ​റ്റ​റിം​ഗ് സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​ർ​ക്കാ​യി നാ​ളെ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കും. മ​ല​പ്പു​റം മ​ഹേ​ന്ദ്ര​പു​രി ഹോ​ട്ട​ലി​ൽ രാ​വി​ലെ പ​ത്തി​നു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ റ​ഫീ​ഖ ശി​ൽ​പ്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​എം.​കെ പ്ര​ദീ​പ്കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന കാ​ര്യ​സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സ​റീ​ന ഹ​സീ​ബ്, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ. രേ​ണു​ക, ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ഡോ. ​കെ.​വി ഉ​മ, വെ​റ്റ​റി​ന​റി സ​ർ​വ​ലാ​ശാ​ല സം​ര​ഭ​ക വി​ഭാ​ഗം ഡ​യ​റ​ക്ട​ർ ഡോ. ​ടി.​എ​സ് രാ​ജീ​വ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ വി​ദ​ഗ്ധ​ർ ക്ലാ​സെ​ടു​ക്കും.
മ​നു​ഷ്യ​രു​ടെ​യും മൃ​ഗ​ങ്ങ​ളു​ടെ​യും ആ​രോ​ഗ്യം പ​ര​സ്പ​രം ബ​ന്ധ​പ്പെ​ട്ട​രി​ക്കു​ന്ന​വെ​ന്ന ഏ​കാ​രോ​ഗ്യ കാ​ഴ്ച​പ്പാ​ടി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സെ​മി​നാ​റെ​ന്ന് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡന്‍റ് ഡോ. ​കെ.​എ​ൻ നൗ​ഷാ​ദ​ലി, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ഡോ. ​ഹാ​റൂ​ണ്‍ റ​ഷീ​ദ്, ഡോ. ​പി.​യു അ​ബ്​ദു​ൾ അ​സീ​സ്, ഡോ.​ബി. സു​രേ​ഷ്, ഡോ. ​ടി.​പി റ​മീ​സ് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.