ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ സ്്മാ​ര​ക സി​വി​ൽ സ​ർ​വീ​സ​സ് അ​ക്കാ​ഡ​മി​ക്ക് തു​ട​ക്കം
Tuesday, May 17, 2022 12:41 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പാ​ണ​ക്കാ​ട് സ​യ്യി​ദ് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ സ്മാ​ര​ക സൗ​ജ​ന്യ സി​വി​ൽ സ​ർ​വീ​സ​സ് അ​ക്കാ​ഡ​മി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. പെ​രി​ന്ത​ൽ​മ​ണ്ണ നി​യോ​ജ​ക​സ മ​ണ്ഡ​ല​ത്തി​ൽ ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന ‘ക്രി​യ’​വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് അ​ക്കാ​ഡ​മി ആ​രം​ഭി​ച്ച​ത്. ഓ​ണ്‍​ലൈ​ൻ വ​ഴി ല​ഭി​ച്ച അ​യ്യാ​യി​ര​ത്തോ​ളം അ​പേ​ക്ഷ​ക​രി​ൽ നി​ന്നു തെ​ര​ഞ്ഞെ​ടു​ത്ത 1500 വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഓ​റി​യ​ന്‍റേഷ​ൻ ക്ലാ​സ് ഇ​ന്ന​ലെ പെ​രി​ന്ത​ൽ​മ​ണ്ണ ശി​ഫ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്നു. ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പൊ​തു​വി​ദ്യാ​ഭ്യാ​സ,വ്യ​വ​സാ​യ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എ.​പി.​എം മു​ഹ​മ്മ​ദ് ഹ​നീ​ഷ്, അ​ക്കാ​ഡ​മി ഡ​യ​റ​ക്ട​ർ കെ. ​സം​ഗീ​ത് എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.
കാ​സ​ർ​ഗോ​ഡ് മു​ത​ൽ തൃ​ശൂ​ർ വ​രെ​യു​ള്ള മ​ല​ബാ​റി​ലെ ഏ​ഴു ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്കാ​ണ് പ്ര​വേ​ശ​നം. ഓ​റി​യ​ന്‍റേ​ഷ​ൻ പ്രോ​ഗ്രാ​മി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കാ​യി പ്ര​വേ​ശ​ന പ​രീ​ക്ഷ, ഇ​ന്‍റർ​വ്യൂ എ​ന്നി​വ ന​ട​ത്തും. തു​ട​ർ​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന 100 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ഇ​ന്ത്യ​യി​ലെ ത​ന്നെ ആ​ദ്യ​സൗ​ജ​ന്യ റ​സി​ഡ​ൻ​ഷ്യ​ൽ കോ​ച്ചിം​ഗ് സെ​ന്‍ററി​ന്‍റെ ആ​ദ്യ ബാ​ച്ചി​ൽ പ്ര​വേ​ശ​നം ല​ഭി​ക്കു​ക. ജൂ​ലൈ ര​ണ്ടാം വാ​ര​ത്തോ​ടെ കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള പ്ര​മു​ഖ​രാ​യ ഫാ​ക്ക​ൽ​റ്റി​ക​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ക്ലാ​സ് ആ​രം​ഭി​ക്കു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. മു​ഹ​മ്മ​ദ് ഹ​നീ​ഷി​ന് ക്രി​യ​യു​ടെ ഉ​പ​ഹാ​രം എം​എ​ൽ​എ സ​മ്മാ​നി​ച്ചു. മു​ദ്ര എ​ഡു​ക്കേ​ഷ​ണ​ൽ ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ ഡോ. ​പി.​ഉ​ണ്ണീ​ൻ, ഫൈ​സ​ൽ ആ​ൻ​ഡ് ശ​ബാ​ന ഫൗ​ണ്ടേ​ഷ​ൻ ഡ​യ​റ​ക്ട​ർ ജോ​സ​ഫ് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ശാ​ഖ​പ​ട്ട​ണം ഐ​ഐ​എ​മ്മി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച അ​മ്മി​നി​ക്കാ​ട് സ്വ​ദേ​ശി ഫാ​ത്തി​മ ഫെ​മി​ന​യെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു.