നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്നേ​ഹ​സ്പ​ർ​ശം
Tuesday, May 17, 2022 11:55 PM IST
അ​ങ്ങാ​ടി​പ്പു​റം: പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു കൂ​ട്ടാ​യി പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 1987 പ​ത്താം​ക്ലാ​സ് ബാ​ച്ച് സ്നേ​ഹ​കൂ​ട്ടാ​യ്മ. സാ​ന്പ​ത്തി​ക പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്കു പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങാ​നും പ​ഠ​ന​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്കാ​നു​മാ​യി പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ വാ​ട്സ് ആ​പ് സൗ​ഹൃ​ദ​ത്തി​ലൂ​ടെ സ്വ​രൂ​പി​ച്ചു ന​ൽ​കി​യ​ത് ഒ​രു ല​ക്ഷം രൂ​പ. പ്ര​ധാ​നാ​ധ്യാ​പി​ക ജോ​ജി വ​ർ​ഗീ​സ് തു​ക ഏ​റ്റു​വാ​ങ്ങി. കൂ​ട്ടാ​യ്മ പ്ര​വ​ർ​ത്ത​ക​രാ​യ ജോ​സ് കൊ​ല്ല​റേ​ട്ട്, സാ​ബു കാ​ലാ​യി​ൽ, കെ.​ടി.​മു​ഹ​മ്മ​ദ് ഹ​നീ​ഫ, ജോ​സ​ഫ്കു​ട്ടി കൂ​ത്ര​പ്പ​ള്ളി, അ​ധ്യാ​പ​ക​രാ​യ മ​നോ​ജ് വീ​ട്ടു​വേ​ലി​ക്കു​ന്നേ​ൽ, ജോ​സ​ഫ് പ​ടി​യ​റ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.