മ​ഞ്ചേ​രി​യി​ൽ പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​കൂ​ടി
Tuesday, May 17, 2022 11:55 PM IST
മ​ഞ്ചേ​രി : ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലു​ക​ളി​ൽ നി​ന്നു പ​ഴ​കി​യ ഭ​ക്ഷ​ണ​ങ്ങ​ളും നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളും പി​ടി​കൂ​ടി. ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നി​മ​യ ലം​ഘ​നം ക​ണ്ടെ​ത്തി​യ​ത്.
ന​ഗ​ര​ത്തി​ലെ അ​ഞ്ച് ഹോ​ട്ട​ലു​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. മൂ​ന്നു ഹോ​ട്ട​ലു​ക​ളി​ൽ നി​ന്നു വി​ൽ​പ്പ​ന​ക്ക് വ​ച്ച പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​ച്ചെ​ടു​ത്തു. മൂ​ന്നു ഹോ​ട്ട​ലു​ക​ളി​ൽ നി​ന്നു 10,000 രൂ​പ വീ​തം പി​ഴ ഈ​ടാ​ക്കി.
പ​ഴ​കി​യ ചി​ക്ക​ൻ, മ​ട്ട​ൻ, ബീ​ഫ്, ബി​രി​യാ​ണി, സാ​ന്പാ​ർ തു​ട​ങ്ങി​യ​വ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ നോ​ട്ടീ​സ് ന​ൽ​കി. പ്ര​ത്യേ​ക സ്ക്വാ​ഡ് രൂ​പീ​ക​രി​ച്ച് എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണ് ന​ഗ​ര​സ​ഭ​യു​ടെ തീ​രു​മാ​നം.
ഭ​ക്ഷ്യ​വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന ന​ട​പ​ടി​ക​ൾ കാ​ര്യ​ക്ഷ​മ​ല്ലാ​തി​രു​ന്ന​തോ​ടെ​യാ​ണ് ഹോ​ട്ട​ലു​ക​ളി​ൽ നി​യ​മ ലം​ഘ​നം വ​ർ​ധി​ച്ച​ത്. പ​ഴ​കി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​താ​യി ന​ഗ​ര​സ​ഭ​ക്ക് പ​രാ​തി ല​ഭി​ച്ചി​രു​ന്നു. പ​രി​ശോ​ധ​ന​ക്ക് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി എം.​സു​ഗ​ത​കു​മാ​ർ, ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ പി.​അ​ബ്ദു​ൾ ഖാ​ദ​ർ, എ​ച്ച്ഐ പി.​എം ബി​ജു, ജ​ഐ​ച്ച്ഐ ടി.​അ​ബ്ദു​ൾ റ​ഷീ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.