കി​ണ​റ്റി​ൽ വീ​ണ​ കാ​ള​യെ ര​ക്ഷ​പ്പെ​ടു​ത്തി
Thursday, May 19, 2022 12:44 AM IST
മ​ഞ്ചേ​രി: മു​പ്പ​ത്തി​യ​ഞ്ച​ടി താ​ഴ്ച​യു​ള്ള കി​ണ​റ്റി​ലേ​ക്കു വീ​ണ കാ​ള​യ്ക്ക് മ​ഞ്ചേ​രി അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ ശ്ര​മ​ഫ​ല​മാ​യി പു​ന​ർ​ജ​ൻ​മം.

പാ​ണ്ടി​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ർ​ഡ് പൂ​ള​മ​ണ്ണ​യി​ലാ​ണ് സം​ഭ​വം. ഉ​ബൈ​ദ്് എ​ന്ന​യാ​ളു​ടെ 200 കി​ലോ ഭാ​ര​മു​ള്ള കാ​ള​യാ​ണ് അ​യ​ൽ​വാ​സി ഇ​ബ്രാ​ഹി​മി​ന്‍റെ കി​ണ​റ്റി​ൽ വീ​ണ​ത്. 15 അ​ടി​യോ​ളം വെ​ള്ള​മു​ള്ള കി​ണ​റ്റി​ൽ നി​ന്നാ​ണ് കാ​ള​യെ അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പ്ര​ദീ​പ് പാ​ന്പ​ല​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സേ​നാം​ഗ​ങ്ങ​ൾ ക​ര​യ്ക്കു ക​യ​റ്റി​യ​ത്.

സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ എം. ​പ്ര​ദീ​പ് ലാ​ഡ​റി​ൽ ഇ​റ​ങ്ങി റെ​സ്ക്യൂ ബെ​ൽ​റ്റ് ഉ​പ​യോ​ഗി​ച്ച് കാ​ള​യെ ബ​ന്ധി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന മ​റ്റു സേ​നാം​ഗ​ങ്ങ​ൾ, സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗം, നാ​ട്ടു​കാ​ർ എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ സി. ​ഷൈ​ജു, ഫ​യ​ർ റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ സി.​എ ജം​ഷാ​ദ്, വി. ​ഫി​റോ​സ്, പി. ​ഇ​ല്യാ​സ്, സി. ​ശ്രീ​ലേ​ഷ് കു​മാ​ർ, ഹോം​ഗാ​ർ​ഡു​മാ​രാ​യ സ​നു, ഗ​ണേ​ഷ്, സു​രേ​ഷ്, അ​ബ്ദു​ൾ സ​ത്താ​ർ. സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗം അ​ബു​ൽ സൈ​ൻ എ​ന്നി​വ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.