ഏ​ലം​കു​ള​ത്ത് ഗ്രാ​മ​സ​ഭാ​യോ​ഗം
Thursday, May 19, 2022 12:45 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ദേ​ശീ​യ പ​ഞ്ചാ​യത്ത് രാ​ജ് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​മെ​ന്പാ​ടും ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ്ര​ത്യേ​ക ഗ്രാ​മ​സ​ഭ ചേ​രാ​ൻ കേ​ന്ദ്ര പ​ഞ്ചാ​യ​ത്തി​രാ​ജ് നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഏ​ലം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഗ്രാ​മ​സ​ഭാ യോ​ഗം ചേ​ർ​ന്നു. പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ.​കെ മു​സ്ത​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​സു​കു​മാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സു​സ്ഥി​ര വി​ക​സ​ന​ത്തി​ന്‍റെ സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് ഗ്രാ​മ​സ​ഭ ച​ർ​ച്ച ചെ​യ്തു നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ സാ​ധ്യ​ക്കു​ന്ന​വ 14-ാം പ​ഞ്ച​വ​ത്സ​ര കാ​ല​ഘ​ട്ട​ത്തി​ൽ ന​ട​പ്പാ​ക്കാ​ൻ ഗ്രാ​മ​സ​ഭ തീ​രു​മാ​നി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ നാ​ല​ക​ത്ത് ഷൗ​ക്ക​ത്ത്, എ​ൻ. വാ​സു​ദേ​വ​ൻ, എ​ൻ.​പി.ഉ​ണ്ണി​കൃ​ഷ്ണ​ൻ, എം.​ആ​ർ മ​നോ​ജ്, ആ​സൂ​ത്ര​ണ സ​മി​തി അം​ഗ​ങ്ങ​ൾ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.