നി​ല​ന്പൂ​ർ ബൈ​പാ​സും ഏ​നാ​ന്തി പാ​ല​വും നി​ർ​മി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും: മ​ന്ത്രി
Tuesday, May 24, 2022 12:27 AM IST
നി​ല​ന്പൂ​ർ: ഏ​നാ​ന്തി പാ​ല​വും നി​ല​ന്പൂ​ർ ബൈ​പാ​സും നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ന​ട​പ​ടി വേ​ഗ​മാ​ക്കും.

ഇ​തു സം​ബ​ന്ധി​ച്ച് മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് യോ​ഗം ചേ​രും. പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ, ധ​ന​കാ​ര്യ വ​കു​പ്പ് ഉ​ന്ന​ത ഉ​ദ്യേ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

ക​രി​ന്പു​ഴ​യു​ടെ ​ഏ​നാ​ന്തി​ക​ട​വി​ൽ 2018 ന​വം​ബ​റി​ലാ​ണ് 10.90 ല​ക്ഷം രൂ​പ അ​ട​ങ്ക​ലി​ൽ പാ​ലം നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്.

2019 ലെ ​പ്ര​ള​യ​ത്തി​ൽ പാ​ല​ത്തി​നു ത​ക​ർ​ച്ച സം​ഭ​വി​ച്ച​തി​നാ​ലാ​ണ് നി​ർ​മാ​ണ പ്ര​വൃ​ത്തി നി​ല​ച്ച​ത്. നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച ര​ണ്ടു സ്ലാ​ബു​ക​ളി​ൽ ഒ​ന്നു മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഒ​ലി​ച്ചു​പോ​വു​ക​യും പാ​ല​ത്തി​ന്‍റെ ഒ​രു​മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ വെ​ള്ളം ഒ​ഴു​കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തേ തു​ട​ർ​ന്നു മ​ഴ​ക്കാ​ല​ത്ത് പാ​ലം വെ​ള്ള​ത്തി​ന​ടി​യി​ലാ​യാ​ലും ത​ക​ർ​ച്ച സം​ഭി​വാ​ക്ക​ത്ത നി​ല​യി​ൽ ഉ​യ​ർ​ത്തി പാ​ല നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ അ​ട​ങ്ക​ൽ പു​തു​ക്കി ത​യാ​റാ​ക്കി​യി​രു​ന്നു.

അ​ട​ങ്ക​ൽ സ​മ​ർ​പ്പി​ച്ച​തോ​ടെ പാ​ലം തു​ട​ർ നി​ർ​മാ​ണ​ത്തി​നു കൂ​ടു​ത​ൽ തു​ക അ​നു​വ​ദി​ക്കാ​ൻ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ തീ​രു​മാ​ന​മാ​വു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​രു​ന്നി​ല്ല. ഇ​തേ തു​ട​ർ​ന്നാ​ണ് പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ ശ്ര​മ​ഫ​ല​മാ​യി മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ൽ.ഏ​നാ​ന്തി ​പാ​ലം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ നി​ല​ന്പൂ​ർ, ന​ഗ​ര​സ​ഭ​യി​ലെ വ​ള​വ്, ന​ല്ലം​ത​ണ്ണി, ക​രു​ളാ​യി പ​ഞ്ചാ​യ​ത്തി​ലെ പു​ല്ല​ഞ്ചേ​രി, ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ പ​ള്ളി​ക്കു​ത്ത് ഗ്രാ​മ​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​നു വേ​ഗ​ത വ​ർ​ധി​ക്കും.

നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യെ​യും ചു​ങ്ക​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ​യും എ​ളു​പ്പ​ത്തി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ലം മ​ല​യോ​ര ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ൾ​ക്ക് ഏ​റെ പ്ര​യോ​ജ​ന​മാ​കും. തി​ര​ക്കേ​റി​യ കെ.​എ​ൻ.​ജി. റോ​ഡി​ൽ ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യാ​ൽ ബ​ദ​ൽ റോ​ഡാ​യും ഇ​തു​പ​യോ​ഗി​ക്കാ​നാ​കും. ക​രു​ളാ​യി​ൽ നി​ന്നു ചു​ങ്ക​ത്ത​റ​യി​ലേ​ക്കു കു​റ​ഞ്ഞ ദൂ​ര​ത്തി​ൽ എ​ത്താ​നും സാ​ധി​ക്കും. അ​തേ സ​മ​യം നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന പാ​ല​ത്തി​നു സ​മീ​പം നി​ർ​മി​ച്ച താ​ത്കാ​ലി​ക പാ​ലം ഒ​ലി​ച്ചു​പോ​യ​തോ​ടെ നാ​ട്ട​കാ​ർ ഭൂ​രി​ത​ത്തി​ലാ​ണ്. പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ​ക്കൊ​പ്പ​മാ​ണ് മ​ന്ത്രി ഏ​നാ​ന്തി​യി​ലെ​ത്തി​യ​ത്. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ മാ​ട്ടു​മ്മ​ൽ, ഉ​പാ​ധ്യ​ക്ഷ അ​രു​മ ജ​യ​കൃ​ഷ്ണ​ൻ, ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ന​ജ്മു​ന്നീ​ന്ന തു​ട​ങ്ങി​യ​വ​രും മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.